Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
രണ്ട് അപകടങ്ങളും വരുത്തിവെച്ചത് കീഴൂർ ദേവസ്വം ബോർഡ് കോളജിലെ വിദ്യാർഥികൾ
വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്
cancel
camera_alt

കീ​ഴൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് കോ​ള​ജിനു സമീപമുണ്ടായ അപകടം

പെരുവ: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും കീഴൂർ ദേവസ്വം ബോർഡ് കോളജിന് സമീപമാണ് അപകടം.

രാവിലെ ഒമ്പതിന് അപകടത്തിൽ കടുത്തുരുത്തി ഗവ. ഹൈസ്കൂളിലെ ജീവനക്കാരി കാരിക്കോട് പുത്തൻപുരയിൽ സുഷമ ജയകുമാർ (48), തലയോലപ്പറമ്പ് സ്വദേശിയായ ഡി.ബി കോളജ് വിദ്യാർഥിക്കും വൈകീട്ട് അഞ്ചിന് നടന്ന അപകടത്തിൽ മുളക്കുളം പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് കാരിക്കോട് ബ്രാഞ്ച് മാനേജർ കാഞ്ഞിരംപാറയിൽ സാബു (48) എന്നിവർക്കുമാണ് പരിക്കേറ്റത്.

സുഷമ സ്കൂളിലേക്ക് പോകുംവഴി കാരിക്കോട് കവലയിൽ ഡി.ബി കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിലെത്തി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ സുഷമയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിയെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വൈകീട്ട് അഞ്ചോടെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ചെയ്യാൻപോയ സാബുവിന്‍റെ ബൈക്ക്, ഡി.ബി കോളജിലെ ഓണാഘോഷശേഷം തിരികെപ്പോവുകയായിരുന്ന വിദ്യർഥി അമിതവേഗതയിൽ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് നിർത്തിയപ്പോൾ പുറകിൽ ഇടിക്കുകയായിരുന്നു. സാബുവിന്‍റെ കാലിനാണ് ഗുരുതരപരിക്ക്. വെള്ളൂർ പൊലീസ് നടപടി സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - road accident
Next Story