റവന്യൂ ജില്ലാ ശാസ്ത്രോത്സവം; സമാപനം ഇന്ന്
text_fieldsറവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേള കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: ശാസ്ത്രകൗതുകത്തിന്റെയും കരവിരുതിന്റെയും വിസ്മയക്കാഴ്ചകള്ക്ക് മിഴിതുറന്നു റവന്യൂ ജില്ല സ്കൂൾ ശാസ്ത്രമേളക്ക് കുറവിലങ്ങാട്ട് തുടക്കമായി. സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ശാസ്ത്രവേദികളിൽ കുട്ടി ശാസ്ത്രജ്ഞർ മാറ്റുരക്കുന്നത്. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു.
മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി അലക്സാണ്ടർ, ജില്ല പഞ്ചായത്തംഗം നിർമല ജിമ്മി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ, സ്കൂൾ മാനേജർ ഡോ. തോമസ് മേനച്ചേരി, ജോയ്സ് അലക്സ്, പി.എൻ. വിജി, കെ.ജെ. പ്രസാദ്, ഡി.ഇ.ഒ സി.എസ് സിനി, സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, എ.ഇ.ഒ ജയചന്ദ്രൻ പിള്ള, സെന്റ് മേരീസ് ഹൈസ്കൂൾ എച്ച്.എം കെ.എം.തങ്കച്ചൻ, കൺവീനർ നാസർ മുണ്ടക്കയം എന്നിവർ പങ്കെടുത്തു.
13 ഉപജില്ലകളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുത്തു. പ്രവൃത്തിപരിചയ മേള- 1300, ഗണിതശാസ്ത്രമേള- 600, ഐ.ടി -200 എന്നിങ്ങനെയാണ് പങ്കെടുത്ത വിദ്യാർഥികളുടെ കണക്ക്. വെള്ളിയാഴ്ച സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി മേളകൾ നടക്കും. വെള്ളിയാഴ്ച വൈകിട്ട് സമാപനസമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

