Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകനത്ത മഴ; രാത്രി...

കനത്ത മഴ; രാത്രി യാത്രക്ക് നിയന്ത്രണം

text_fields
bookmark_border
heavy Rain
cancel

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാത്രി യാത്രക്ക് നിയന്ത്രണം. വൈകീട്ട് ഏഴു മുതൽ രാവിലെ ഏഴുവരെ യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു.

മീനച്ചിൽ, മണിമല നദികളിൽ ജലനിരപ്പ് ഉയരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ജാഗ്രത പുലർത്താൻ കലക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കാനും നിർദേശിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക മേഖലകളിൽ അടിയന്തര സാഹചര്യങ്ങളിൽ മൈക്ക് അനൗൺസ്മെന്‍റ് നടത്തും.

ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാനും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും ആവശ്യമായ തയാറെടുപ്പുകൾ നടത്താൻ എല്ലാ വകുപ്പുകൾക്കും ജില്ല ഭരണകൂടം നിർദേശം നൽകി.

ജില്ലയിൽ ജാഗ്രത നിർദേശം

കോട്ടയം: ജില്ലയിൽ അടുത്ത ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ല കലക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു.

നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്നും ജില്ല കലക്ടർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Restrictions on night travel
News Summary - Restrictions on night travel
Next Story