Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

‘ക​രു​ത​ൽ​പെ​ട്ടി’​യൊ​രു​ക്കി പെ​രു​വ​ന്താ​നം പൊ​ലീ​സ്

text_fields
bookmark_border
‘ക​രു​ത​ൽ​പെ​ട്ടി’​യൊ​രു​ക്കി   പെ​രു​വ​ന്താ​നം പൊ​ലീ​സ്
cancel
camera_alt

ക​രു​ത​ൽ​പെ​ട്ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​സ്.​എ​ച്ച്.​ഒ ത്രി​ദീ​പ് ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു

മുണ്ടക്കയം: പഠനവഴിയിൽ പ്രതിസന്ധി നേരിടുന്ന നിർധനരായ വിദ്യാർഥികൾക്ക് തണലൊരുക്കാൻ വേറിട്ട പദ്ധതിയുമായി പെരുവന്താനം പൊലീസ്. സ്റ്റേഷൻ പടിക്കൽ സ്ഥാപിച്ച കരുതൽപെട്ടിയിലൂടെ നാടിന്റെ നന്മ ഒന്നിച്ച് അർഹരായ കുട്ടികളിലേക്ക് എത്തിക്കുകയാണ് ഈ കാക്കിപ്പട.

പെരുവന്താനം പൊലീസ് സ്റ്റേഷന്റെ പടിക്കെട്ടുകൾ കയറുമ്പോൾ തന്നെ ആരുടെയും ശ്രദ്ധയിൽ പെടുന്നത് ‘കരുതൽ’ എന്ന് വലിയ അക്ഷരത്തിൽ എഴുതിയ നീളമുള്ള ഒരു പെട്ടിയാണ്. പെട്ടിയിലെ എഴുത്ത് വായിക്കുന്നതോടെ പലരും സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോയി പുസ്തകങ്ങളും പേനകളും അടക്കമുള്ള പഠനോപകരണങ്ങൾ വാങ്ങി ഇതിൽ നിക്ഷേപിക്കുകയാണ് പതിവ്. ഇങ്ങനെ ശേഖരിക്കുന്ന പഠനോപകരണങ്ങൾ സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പൊലീസ് നേരിട്ട് എത്തിച്ചുനൽകും. അർഹരായ വിദ്യാർഥികളെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസുകാരെ ചുമതലപ്പെടുത്തിയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ ത്രിദീപ് ചന്ദ്രൻ അറിയിച്ചു.

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതിക്ക് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്നത്. കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലെ 28 വാർഡുകൾ ഉൾപ്പെടുന്നതാണ് പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedPoliceperuvanthanam
News Summary - ‘reserve box’ seized by police in Peruvanthanam
Next Story