Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുരിതക്ക​ണ്ണീ​ർ തു​ട​ക്കാം; യാ​ത്രാ ദു​രി​ത​ത്തി​ന് അ​റു​തിയായി, ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ന് ഒ​ടു​വി​ൽ അ​റ്റ​കു​റ്റപ്പണി

text_fields
bookmark_border
സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന​കം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം
ദുരിതക്ക​ണ്ണീ​ർ തു​ട​ക്കാം; യാ​ത്രാ ദു​രി​ത​ത്തി​ന് അ​റു​തിയായി, ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ന് ഒ​ടു​വി​ൽ അ​റ്റ​കു​റ്റപ്പണി
cancel

ത​ണ്ണീ​ർ​മു​ക്കം: മാ​സ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് ഒ​ടു​വി​ൽ തു​ട​ക്ക​മാ​കു​ന്നു. സെ​പ്റ്റം​ബ​ർ മൂ​ന്ന് മു​ത​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​രം​ഭി​ച്ച് സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന​കം റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജ​ല​വി​ഭ​വ വ​കു​പ്പി​ന് കീ​ഴി​ലെ ഇ​ൻ​ലാ​ൻ​ഡ് നാ​വി​ഗേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1.40 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ആ​ദ്യ​ഘ​ട്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.

റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ൾ അ​ട​ച്ച് ബി.​എ ലെ​യ​ർ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കും. തു​ട​ർ​ന്ന് റോ​ഡി​ൽ പൂ​ർ​ണ​മാ​യ ബി.​എം.​ബി.​സി ടാ​റി​ങ് ന​ട​ത്തും. കോ​ട്ട​യം-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​യ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് റോ​ഡി​ലെ കു​ഴി​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ളും വാ​ർ​ത്ത​ക​ളും ഉ​യ​ർ​ന്നി​രു​ന്നു. റോ​ഡ് സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പു​രോ​ഗ​തി ദി​വ​സ​വും നേ​രി​ട്ട് വി​ല​യി​രു​ത്തു​മെ​ന്നും അ​റി​യി​ച്ചു. നാ​ളു​ക​ളാ​യി ദു​രി​ത​യാ​ത്ര അ​നു​ഭ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​താ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Repair work at the end of the Thannirimukkam Bund Road to end
Next Story