Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുട്ടികളുടെ...

കുട്ടികളുടെ ലൈബ്രറിയിലെ നവീകരിച്ച പാർക്ക് തുറന്നു

text_fields
bookmark_border
കുട്ടികളുടെ ലൈബ്രറിയിലെ നവീകരിച്ച പാർക്ക് തുറന്നു
cancel

കോ​ട്ട​യം: കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി​യി​ലെ ന​വീ​ക​രി​ച്ച പാ​ർ​ക്ക് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി.​ജ​യ​കു​മാ​ർ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​വി.​ബി ബി​നു, ല​തി​കാ സു​ഭാ​ഷ്, റ​ബേ​ക്ക ബേ​ബി ഏ​പ്പ്, ഷാ​ജി വേ​ങ്ക​ട​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ ഫു​ട്ബാ​ൾ ട​ർ​ഫി​നും സ​യ​ൻ​സ് പാ​ർ​ക്കി​നു​മൊ​പ്പം നി​ര​വ​ധി റൈ​ഡു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​മ്പ​ത്​ ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പാ​ർ​ക്ക് ന​വീ​ക​രി​ച്ച​ത്.​ഇ​തോ​ടൊ​പ്പം ശി​ശു​ദി​നാ​ഘോ​ഷ​വും ന​ട​ന്നു.

മ​ല​യാ​ളം പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ (യു.​പി)​ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച കോ​ട്ട​യം ഹോ​ളി ഫാ​മി​ലി എ​ച്ച്.​എ​സി​ലെ അ​മ​യ് അ​ര​വി​ന്ദ് കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശി​ശു​ദി​ന​സ​ന്ദേ​ശം ന​ൽ​കി. ഇം​ഗ്ലീ​ഷ് പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ (എ​ൽ.​പി) ഒ​ന്നാം സ്ഥാ​നം നേ​ടി​യ പാ​ലാ സെ​ന്‍റ്​ മേ​രി​സ് എ​ൽ.​പി.​എ​സി​ലെ ജൂ​ഡ് ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ച കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ്​ എ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ, കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി മൃ​ദം​ഗാ​ധ്യാ​പ​ക​ൻ കു​മ്മ​നം ഹ​രീ​ന്ദ്ര​നാ​ഥ്, സ​പ്ത​തി ആ​ഘോ​ഷി​ക്കു​ന്ന മു​ൻ അ​ധ്യാ​പി​ക ക​ലാ​മ​ണ്ഡ​ലം ദേ​വ​കി അ​ന്ത​ർ​ജ​നം എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LibraryRenovated Park
News Summary - Renovated Park at the Children's Library opened
Next Story