മലബാർ സമര അനുസ്മരണജാഥക്ക് സ്വീകരണം
text_fieldsമലബാർ സമര അനുസ്മരണ സമിതിയുടെ സമരാനുസ്മരണ യാത്രക്ക് നൽകിയ സ്വീകരണം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ താഴത്തങ്ങാടി ഇമാം ഇലവുപാലം ശംസുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്യുന്നു
സത്യത്തോടൊപ്പം അർധസത്യവും അസത്യവും കൂടിച്ചേർന്ന് യഥാർഥ ചിത്രം മങ്ങിപ്പോയ കേരള ചരിത്രത്തിലെ ഒരധ്യായമാണ് മലബാർ സമരമെന്നും അദ്ദേഹം പറഞ്ഞു.
മലബാർ സമര അനുസ്മരണ സമിതിയുടെ സമരാനുസ്മരണ യാത്രക്ക് കോട്ടയത്ത് നൽകിയ സ്വീകരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരജാഥ കോഓഡിനേറ്റർ ടി.എ. മുജീബ് ആമുഖ പ്രഭാഷണം നടത്തി. എം.ബി. അമീൻഷാ അധ്യക്ഷത വഹിച്ചു. നൗഫൽ മൗലവി അൽ ഖാസിമി, യു. നവാസ്, റാഷിദ് കുമ്മനം, പി.എ. ഷാനവാസ്, മുഹമ്മദ് സാലി, അജാസ് തച്ചാട്ട്, സുനീർ മൗലവി അൽഖാസിമി, അബ്ദുൽ അസീസ് മൗലവി അൽഖാസിമി, അഫ്സൽ കോട്ടയം, സാദിഖ് മൗലവി അൽഖാസിമി, ഷിഫാർ മൗലവി കൗസരി, ഉസ്മാൻ, താജുദ്ദീൻ, അബ്ദുൽ സലാം, കെ.എം. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു.
ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയശേഷം ജാഥയുടെ ജില്ലയിലെ പര്യടനം കോട്ടയം പൊലീസ് മൈതാനത്ത് സമാപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

