Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമക്കളെ വിട്ടുകിട്ടാൻ...

മക്കളെ വിട്ടുകിട്ടാൻ തെരുവിലിറങ്ങി രാജസ്ഥാൻ സ്വദേശികൾ

text_fields
bookmark_border
Rajasthani Family take to the streets to demand release of their children
cancel
camera_alt

ചെ​ൽ​ഡ്​ ലൈ​ൻ ഏ​റ്റെ​ടു​ത്ത കു​ട്ടി​ക​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ൾ കോ​ട്ട​യം ക​ല​ക്ട​റേ​റ്റി​ന്​ മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം. മ​ൺ​പാ​ത്രം ത​ല​യി​ൽ​ചു​മ​ന്ന്​ വി​ൽ​ക്കു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ്​ കു​ട്ടി​ക​ളെ ചെ​ൽ​ഡ്​ ലൈ​ൻ ഏ​റ്റെ​ടു​ത്ത​ത്

കോ​ട്ട​യം: മ​ക്ക​ളെ കാ​ത്ത് ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രാ​യ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ൾ. കു​മ​ര​ക​ത്തു​നി​ന്ന്​ ചൈ​ൽ​ഡ് ലൈ​നും ജി​ല്ല ശി​ശു​സം​ര​ക്ഷ​ണ ഓ​ഫി​സും ഏ​റ്റെ​ടു​ത്ത രാ​ജ​സ്ഥാ​ൻ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​ക​ളെ ല​ഭി​ക്കാ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ്​ രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​മാ​സം 10ന് ​ഇ​ല്ലി​ക്ക​ൽ ഭാ​ഗ​ത്താ​യി​രു​ന്നു പ്ര​തി​ഷേ​ധ​ത്തി​ന്​ ആ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​ജ​സ്ഥാ​നി​ൽ​നി​ന്ന്​ മ​ൺ​പാ​ത്ര വി​ൽ​പ​ന​ക്കെ​ത്തി​യ​വ​ർ കു​ട്ടി​ക​ളെ​കൊ​ണ്ട് ബാ​ല​വേ​ല ചെ​യ്യി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട പ്ര​ദേ​ശ​വാ​സി ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ച്ചു. മൂ​ന്ന് കു​ടും​ബ​മാ​ണ് ച​ട്ടി​വി​ൽ​പ​ന​ക്ക്​ പ്ര​ദേ​ശ​ത്ത് ത​മ്പ​ടി​ച്ചി​രു​ന്ന​ത്.

മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ​യും സ്ത്രീ​യെ​യും മ​ഹി​ള​മ​ന്ദി​ര​ത്തി​ലേ​ക്ക് അ​യ​ക്കു​ക​യും ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​രെ​യും പി​ക്അ​പ് ജീ​പ്പും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ട്ടും പ​ത്തും വ​യ​സ്സു​ള്ള ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ ചൈ​ൽ​ഡ്‌​ലൈ​ൻ സം​ര​ക്ഷ​ണ​സ്ഥാ​പ​ന​ത്തി​ലേ​ക്കും അ​യ​ച്ചു. രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​പ​ക്ഷം കു​ട്ടി​ക​ളെ വി​ട്ടു​കൊ​ടു​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സ്വ​ന്തം മ​ക്ക​ളാ​ണെ​ന്ന് അ​റി​യി​ച്ച ദ​മ്പ​തി​ക​ളു​ടെ രേ​ഖ​ക​ൾ കൃ​ത്യ​മ​ല്ലാ​യി​രു​ന്നു. പി​ന്നീ​ട്, ഇ​വ​ർ കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണെ​ന്നും ഒ​രു കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​വ് രാ​ജ​സ്ഥാ​നി​ലും മ​റ്റേ​യാ​ളു​ടേ​ത് പാ​ല​ക്കാ​ടാ​ണെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്.

ബു​ധ​നാ​ഴ്ച ബാ​ക്കി രേ​ഖ​ക​ളു​മാ​യി മൂ​ന്ന് സ്ത്രീ​ക​ളും നാ​ല് പു​രു​ഷ​ന്മാ​രും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ ഹാ​ജ​രാ​യി. അ​മ്മ​യു​ടെ​യും കു​ഞ്ഞി‍െൻറ​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം ഇ​വ​രെ വി​ട്ട​യ​ച്ചി​രു​ന്നു. ആ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ മാ​ത്രം രേ​ഖ​യെ ഇ​വ​രു​ടെ കൈ​വ​ശ​മു​ള്ളൂ​വെ​ന്നും മ​റ്റൊ​രു കു​ട്ടി​ക്ക്​ ആ​ധാ​ർ എ​ടു​ക്ക​ണ​മെ​ന്നും എ​ത്തി​യ​വ​ർ പ​റ​ഞ്ഞു.

ആ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ അ​ച്ഛ​നും അ​മ്മ​യും സം​ഘ​ത്തി​ലു​ണ്ട്. ഒ​രാ​ളു​ടെ അ​മ്മ മാ​ത്ര​മേ​യു​ള്ളൂ. അ​ച്ഛ​ൻ അ​പ​ക​ടം പ​റ്റി രാ​ജ​സ്ഥാ​നി​ലാ​ണ്. അ​തി​നാ​ൽ വ​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ അ​ജ്മീ​ർ, ബി​ൽ​വാ​ഡ ജി​ല്ല​ക​ളി​ലെ ശി​ശു​സം​ര​ക്ഷ​ണ സ​മി​തി​യു​മാ​യും ക​ല​ക്ട​ർ​മാ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ല​ഭ്യ​മാ​യ​ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthanchildren
News Summary - Rajasthani Family take to the streets to demand release of their children
Next Story