Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴ: ചാമംപതാലിൽ മൂന്ന്...

മഴ: ചാമംപതാലിൽ മൂന്ന് കട തകർന്നു

text_fields
bookmark_border
മഴ: ചാമംപതാലിൽ മൂന്ന് കട തകർന്നു
cancel
camera_alt

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ മ​ഴ​യി​ൽ ചാ​മം​പ​താ​ലി​ൽ ക​ട​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ

Listen to this Article

ചാമംപതാൽ: ശനിയാഴ്ച പുലർച്ചയുണ്ടായ കനത്ത മഴയിൽ ചാാമംപതാലിൽ മൂന്നുകട തകർന്നു. ചാമംപതാൽ ജങ്ഷനിൽ കുരിശുപള്ളിക്ക് എതിർവശത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കടകളാണ് നിലംപതിച്ചത്. കടയനിക്കാട് സ്വദേശി സലിയുടെ മെഡിക്കൽ സ്റ്റോർ, കുരങ്ങുംമലയിൽ രാജുവിന്റെ പച്ചക്കറിക്കട, ഇതിനോടു ചേർന്നുള്ള മൊബൈൽ കട എന്നിവയാണ് ശനിയാഴ്ച പുലർച്ച രണ്ടോടെ തകർന്നത്. ഇതിൽ മൊബൈൽ കട കുറച്ചുനാളായി അടഞ്ഞുകിടക്കുകയാണ്.

ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പറയ്ക്കാട്ട് പരേതനായ ദേവസ്യയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കടയുടെ മുന്നിൽ വെച്ചിരുന്ന പുത്തൻപുരക്കൽ ശ്രീകുമാറിന്റെ ബൈക്ക് പൂർണമായി തകർന്നു. പകൽ നിരവധി പേർ കൂടിനിൽക്കുന്ന സ്ഥലത്തെ കെട്ടിടമാണ് നിലംപതിച്ചത്. രാത്രിയായതിനാൽ വൻ അപകടം ഒഴിവായി.

Show Full Article
TAGS:Rain Three shops damaged 
Next Story