Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവംശീയവാദികളെ...

വംശീയവാദികളെ അധികാരത്തിൽ നിന്ന്​ പുറന്തള്ളണം –കെ.എ. ഷഫീഖ്

text_fields
bookmark_border
welfare party
cancel
camera_alt

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വാ​ഹ​ന​ജാ​ഥ​യു​ടെ സ​മാ​പ​ന സ​േ​​മ്മ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി സ​മൂ​ഹ​ത്തി​ൽ വം​ശീ​യ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​വ​രെ ജ​നം തി​രി​ച്ച​റി​യു​മെ​ന്ന് വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. ഷ​ഫീ​ഖ്. തു​ട​ർ​ഭ​ര​ണ​ത്തി​നു​വേ​ണ്ടി ഇ​ട​തു​പ​ക്ഷം ന​ട​ത്തു​ന്ന ധ്രു​വീ​ക​ര​ണ ത​ന്ത്ര​ങ്ങ​ൾ സം​ഘ്​​പ​രി​വാ​ർ ശ​ക്തി​ക​ളു​ടെ വം​ശീ​യാ​ധി​കാ​ര പ​ദ്ധ​തി​ക്ക് സ​ഹാ​യം ചെ​യ്യ​ലാ​ണ്. സാ​മൂ​ഹി​ക​നീ​തി​യു​ടെ രാ​ഷ്​​ട്രീ​യ​ത്തി​നു​വേ​ണ്ടി കേ​ര​ള​ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി മ​ത​നി​ര​പേ​ക്ഷ ചേ​രി​യി​ൽ നി​ല​കൊ​ള്ള​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'വം​ശീ​യ​ത​ക്കെ​തി​രെ സാ​മൂ​ഹി​ക​നീ​തി​യു​ടെ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ​ങ്കാ​ളി​യാ​വു​ക' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി വെ​ൽ​െ​ഫ​യ​ർ പാ​ർ​ട്ടി കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷാ​ജ​ഹാ​ൻ ആ​ത്ര​ച്ചേ​രി ന​യി​ച്ച വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​എ. അ​ബ്​​ദു​ൽ ഹ​ക്കീം, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. നി​സാം, ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബൈ​ജു സ്​​റ്റീ​ഫ​ൻ, ട്ര​ഷ​റ​ർ നി​സാ​ർ അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി അ​ൻ​വ​ർ ബാ​ഷ, പി.​ഇ. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, എ​ഫ്.​െ​എ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​ഷീ​ദ് ക​ല്ലു​ങ്ക​ൽ, ഫ്ര​റ്റേ​ണി​റ്റി ജി​ല്ല സെ​ക്ര​ട്ട​റി യാ​സി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​റു​ക​ച്ചാ​ലി​ൽ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സ​ണ്ണി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്ത വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ജാ​ഥ അം​ഗ​ങ്ങ​ളാ​യ പാ​ർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ബ്​​ദു​സ​മ​ദ്, മു​ഹ​മ്മ​ദ് അ​സ്‌​ലം, വി.​എ. ഹ​സീ​ബ്, നൗ​ഷാ​ദ് ചെ​രി​പു​റം, സി​ൻ​സി​ജ എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RacistKA Shafiq
News Summary - Racists should be ousted from power - KA Shafiq
Next Story