ക്വാറന്റീനിൽ കഴിഞ്ഞ കുടുംബം വെള്ളക്കെട്ടിലായി
text_fieldsവെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കോവിഡ് ബാധിച്ച ഒരു കുടുംബത്തിലെ നാലു പേരെയും സമ്പർക്കപ്പട്ടികയിലുള്ളവരെയും ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്നു (ദിലീപ് പുരക്കൽ)
കോട്ടയം: പ്രളയമേഖലയിലെ വീട്ടിലുണ്ടായിരുന്ന കോവിഡ് പോസിറ്റിവായവരെയും സമ്പർക്കപ്പട്ടികയിലുള്ളവരെയും എൻ.ഡി.ആർ.എഫ് സംഘം ആശുപത്രിയിലേക്ക് മാറ്റി.
നട്ടാശ്ശേരി പ്രദേശത്തെ ഒരു കുടുംബത്തിലെ നാലുപേരെയും അവരുടെ സമ്പർക്കപ്പട്ടികയിലുള്ള നാലുപേരെയുമാണ് മാറ്റിയത്. ഞായറാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.
എൻ.ഡി.ആർ.എഫിെൻറ സംഘം പി.പി.ഇ കിറ്റുകൾ ധരിച്ച് ഡിങ്കിയിൽ മീനച്ചിലാറ്റിലൂടെ എത്തുകയായിരുന്നു. വട്ടമൂട് പാലത്തിന് സമീപത്തെ കടവിൽനിന്ന് ആംബുലൻസിൽ കയറ്റി മുട്ടമ്പലത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലേക്ക് മാറ്റി. പാറമ്പുഴ പി.എച്ച്.സി മെഡിക്കൽ ഒാഫിസർ ഡോ. റെക്സൺ പോൾ, ജെ.എച്ച്.ഐ പ്രീതാ ചാക്കോ എന്നിവർ നേതൃത്വം നൽകി.

