Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗുരുദേവ ക്ഷേത്രങ്ങൾ...

ഗുരുദേവ ക്ഷേത്രങ്ങൾ സന്ദർശിച്ച്​ സ്ഥാനാർഥികൾ

text_fields
bookmark_border
ഗുരുദേവ ക്ഷേത്രങ്ങൾ സന്ദർശിച്ച്​ സ്ഥാനാർഥികൾ
cancel

കോ​ട്ട​യം: ച​ത​യ ദി​ന​ത്തി​ൽ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ സ്ഥാ​നാ​ർ​ഥി​ക​ൾ. യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​നും എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജെ​യ്ക്​ സി. ​തോ​മ​സും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ലി​ജ​ൻ ലാ​ലും വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ​ത്തി അ​വി​ട​ങ്ങ​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​​ങ്കാ​ളി​ക​ളാ​യി. ഇ​തി​നി​ട​യി​ൽ മ​ണ​ർ​കാ​ട്ട്​​ ചാ​ണ്ടി ഉ​മ്മ​നും ലി​ജി​ൻ ലാ​ലും പ​ര​സ്പ​രം ക​ണ്ടു​മു​ട്ടു​ക​യും സൗ​ഹൃ​ദം പ​ങ്കി​ടു​ക​യും ചെ​യ്തു.

വാ​ക​ത്താ​നം മ​ണ്ഡ​ല​ത്തി​ലെ കാ​ട​മു​റി ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍റെ തു​ട​ക്കം. തോ​ട്ട​യ്ക്കാ​ട് ഗു​രു​ദേ​വ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച്​ ചാ​ണ്ടി ഉ​മ്മ​ൻ ഗു​രു​പൂ​ജ വ​ഴി​പാ​ട് ക​ഴി​പ്പി​ച്ചു. ശേ​ഷം മ​ണ്ഡ​ല​ത്തി​ലെ ഗു​രു​ദേ​വ ക്ഷേ​ത്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും ച​ത​യ​ദി​ന ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. മ​ഞ്ഞാ​ടി ശി​വ​ദ​ർ​ശ​ന ക്ഷേ​ത്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ത​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ചാ​ണ്ടി ഉ​മ്മ​ൻ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ചു. ശേ​ഷം പാ​മ്പാ​ടി വി​ശ്വ​ക​ർ​മ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലും ചാ​ണ്ടി ഉ​മ്മ​ൻ പ​ങ്കാ​ളി​യാ​യി.

എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജെ​യ്ക്​ സി. ​തോ​മ​സും ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​ണ്​ സ​മ​യം വി​നി​യോ​ഗി​ച്ച​ത്. മ​ഞ്ഞാ​ടി ശ്രീ​മ​ഹാ​ക്ഷേ​ത്രം, പ​രി​യാ​രം ഗു​രു​ദേ​വ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ അ​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​നു​ഗ്ര​ഹ​വും തേ​ടി. പ്ര​ചാ​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്​ നീ​ങ്ങു​മ്പോ​ൾ ആ​ത്മ​വി​ശ്വാ​സ​വും ആ​വേ​ശ​വും വ​ർ​ധി​ച്ച​താ​യി ജെ​യ്ക്​ പ്ര​തി​ക​രി​ച്ചു. പു​തു​പ്പ​ള്ളി​ക്കാ​രു​ടെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​ക്കാ​ൻ സാ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി ദി​ന​ത്തി​ല്‍ ദീ​പ്ത​മാ​യ സ്മൃ​തി​ക​ള്‍ക്ക്​ പ്ര​ണാ​മ​മ​ര്‍പ്പി​ച്ചു​ള്ള പ്രാ​ര്‍ഥ​നാ​വ​ഴി​ക​ളി​ലാ​യി​രു​ന്നു എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി ലി​ജി​ന്‍ലാ​ല്‍. പു​തു​പ്പ​ള്ളി​യി​ല്‍ ശാ​ഖ യോ​ഗ​ങ്ങ​ളി​ലും ശ്രീ​നാ​രാ​യ​ണീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ഗു​രു​മ​ന്ദി​ര​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ഗു​രു​ദേ​വ ദ​ര്‍ശ​നം പ്ര​തി​ഫ​ലി​ക്കു​ന്ന നി​ര​വ​ധി ച​ത​യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ത്തു. മ​ണ​ര്‍കാ​ട് യോ​ഗം ശാ​ഖ​യി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും പ്ര​വ​ർ​ത്ത​ക​ര്‍ക്കും ഒ​പ്പം അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കാ​ളി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PuthuppallyBy ElectionGurudeva temples
News Summary - Puthuppally By Election candidates visit Gurudeva temples
Next Story