Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആൾക്കൂട്ടത്തിൽ...

ആൾക്കൂട്ടത്തിൽ അലിഞ്ഞ്​​ സ്ഥാനാർഥികൾ

text_fields
bookmark_border
puthuppally byelection
cancel

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി അ​ടു​ക്കും​തോ​റും പു​തു​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തി​ലാ​ണ്. ചെ​ല്ലു​ന്നി​ട​ത്തെ​ല്ലാം സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ്​ മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ​യും സ്വീ​ക​രി​ക്കാ​നെ​ത്തു​ന്ന​ത്. എ​ല്ലാ​​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തി​യും കു​ശ​ലം പ​റ​ഞ്ഞും ഫോ​ട്ടോ​യെ​ടു​ത്തു​മാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ട​ങ്ങു​ന്ന​ത്.

ചാ​ണ്ടി ഉ​മ്മ​ന്‍റെ വാ​ഹ​ന പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത് കൂ​രോ​പ്പ​ട​യി​ലെ പു​തു​വ​യ​ലി​ൽ​നി​ന്നാ​ണ്. മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​വ​ൽ കോ​ത്ത​ല കോ​ള​നി​യി​ൽ വീ​ടു​ക​ളി​ൽ എ​ത്തി വോ​ട്ട് ചോ​ദി​ച്ചു. കോ​ത്ത​ല എ​സ്.​എ​ൻ.​എ​സ് ഹൈ​സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ആ​റാ​ട്ടു​ക​വ​ല, പ​റ​യ​ൻ കു​ന്ന്, ന​ട​പ്പീ​ടി​ക, പാ​നാ​പ്പ​ള്ളി, ഇ​ട​ക്കാ​ട്ടു​കു​ന്ന്, മാ​ട​പ്പാ​ട്ട് പാ​ല​ത്തി​ങ്ക​ൽ പ​ടി, കാ​വ​നാ​ട്, വ​ഴി ആ​നി​വ​യ​ലി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്പോ​ൾ നാ​ലു​മ​ണി. കൂ​രോ​പ്പ​ട ക​വ​ല​യി​ലാ​ണ് പ​ര്യ​ട​നം അ​വ​സാ​നി​ച്ച​ത്.

മ​ണ​ർ​കാ​ട്​ പ​ഞ്ചാ​യ​ത്തി​ലും അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലു​മാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ്​ ​സ്ഥാ​നാ​ർ​ഥി ജെ​യ്ക്​ സി. ​തോ​മ​സി​ന്‍റെ​ വാ​ഹ​ന പ​ര്യ​ട​നം. മ​ണ​ർ​കാ​ട് പൊ​ടി​മ​റ്റ​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​രീ​പ്പ​റ​മ്പി​ലും വ​യ​ലാ​ട്ടു മ​റ്റ​ത്തും പ​ണി​ക്ക​മ​റ്റ​ത്തും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി​യാ​ണ്​ ശ​ങ്ക​ര​ശ്ശേ​രി​യി​ൽ എ​ത്തി​യ​ത്. വെ​ണ്ണാ​ശ്ശേ​രി, പു​ളി​മൂ​ട് ക​വ​ല, ത​കി​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ച്ച​വെ​യി​ലി​നെ തോ​ൽ​പി​ച്ചും ആ​ളു​ക​ൾ കാ​ത്തു​നി​ന്നു. ഉ​ച്ച​ക്കു​ശേ​ഷം ചി​ത്തി​രം പ​ടി​യി​ലെ​ത്തി. തു​ട​ർ​ന്ന്​ മ​ണ​ർ​കാ​ട് പ​ള്ളി ക​വ​ല​യി​ലും കാ​വും​പ​ടി​യി​ലും പ​ര്യ​ട​നം. ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ സം​സാ​രി​ച്ച്​ അ​ടു​ത്ത സ്ഥ​ല​ത്തേ​ക്ക്.

അ​മ​യ​ന്നൂ​ർ, പാ​റ​പ്പു​റം, നീ​റി​ക്കാ​ട്, പൂ​വ​ത്തി​ൻ​മൂ​ട്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ത്തു​മ്പോ​ൾ ഇ​രു​ട്ടി​യി​രു​ന്നു. മ​ണ​ര്‍കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​ര്‍മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട്​ അ​ഭ്യ​ര്‍ഥി​ക്കാ​ന്‍ എ​ൻ.​ഡി.​എ സ്ഥാ​നാ​ര്‍ഥി ലി​ജി​ൻ​ലാ​ലി​നൊ​പ്പം സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ൻ​കൂ​ടി എ​ത്തി​യി​രു​ന്നു. ഉ​ച്ച​വ​രെ മ​ണ​ര്‍കാ​ട് പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ര്‍ശ​നം.

പാ​മ്പാ​ടി വി​മ​ലാം​ബി​ക സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു.

വൈ​കീ​ട്ട് നാ​ലോ​ടെ അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ​ത്തി. ലി​ജി​ൻ ലാ​ലി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ആംആദ്മി വാഹനജാഥക്ക്​ ഇന്ന്​ തുടക്കം

പു​തു​പ്പ​ള്ളി: ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക്. വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക്ക്​ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. രാ​വി​ലെ 9.30ന് ​അ​യ​ർ​ക്കു​ന്നം മി​ല്ലേ​നി​യം കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വി​നോ​ദ് വി​ൽ​സ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വാ​ഹ​ന​ജാ​ഥ ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​സി. സി​റി​യ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ഹ​ന​ജാ​ഥ പ​ര്യ​ട​നം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jaick C ThomasPuthuppally byelectionchandi ommen
News Summary - puthuppally by election
Next Story