Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആവേശമേറി ഞായർ

ആവേശമേറി ഞായർ

text_fields
bookmark_border
ആവേശമേറി ഞായർ
cancel

‘സാ​ധു​വാ പേ​ടി​ക്ക​ണ്ട‘

കോ​ട്ട​യം: ‘പേ​ടി​ക്ക​ണ്ടാ ധൈ​ര്യ​മാ​യി പോ​രെ’ സൂ​ര്യ​സു​ബ്ര​ഹ്മ​ണ്യ ന​മ്പൂ​തി​രി അ​ത് പ​റ​ഞ്ഞ​ങ്കി​ലും പാ​പ്പാ​ൻ ബി​നു​കൂ​ടി ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് ഗ​ജ​വീ​ര​ൻ പു​തു​പ്പ​ള്ളി സാ​ധു​വി​ന്‍റെ സ​മീ​പ​ത്തേ​ക്ക് പ​ഴ​വു​മാ​യി ചാ​ണ്ടി ഉ​മ്മ​ൻ ചെ​ന്ന​ത്. പ്ര​ശ്ന​ക്കാ​ര​ന​ല്ലെ​ന്ന് മ​ന​സ്സി​ലാ​യ​പ്പോ​ൾ പ​ഴം കൊ​ടു​ക്ക​ൽ കൂ​ടി. സൂ​ര്യ​കാ​ല​ടി മ​ന​യി​ൽ ന​ട​ന്ന വി​നാ​യ​ക ച​തു​ർ​ഥി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ. പ​ള്ളി​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ന്‍റെ ഞാ​യ​റാ​ഴ്ച​യി​ലെ പ്ര​ചാ​ര​ണം. വ​ള്ളി​ക്കാ​ട്ട് ദ​യ​റാ, പു​തു​പ്പ​ള്ളി എ​സ്.​എ​ൻ.​ഡി.​പി ഓ​ഫി​സ്, വാ​ക​ത്താ​നം സെ​ന്‍റ്​ ആ​ദാ​യീ​സ് ജാ​ക്കോ​ബാ​യ് സു​റി​യാ​നി പ​ള്ളി, വെ​ള്ളൂ​ർ ഇ​ന്ത്യ പെ​ന്ത​ക്കോ​സ്റ്റ് ദൈ​വ​സ​ഭ, കു​റ്റി​ക്ക​ൽ സെ​ന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, മ​ണ​ർ​ക്കാ​ട് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്രം, സെ​ന്‍റ്​ ജോ​ർ​ജ് കാ​ത്ത​ലി​ക് ച​ർ​ച്ച്, താ​ബോ​ർ വ​ർ​ഷി​പ് സെൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി.

വോട്ട് തേടി ജെയ്ക്

വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​യ്ക്കാ​ട് ച​ന്ത​യി​ൽ നി​ന്നാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി. ​തോ​മ​സി​ന്‍റെ ഞാ​യ​റാ​ഴ്ച​ത്തെ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്.

ച​ന്ത​യി​ലെ ക​ട​ക​ളി​ൽ ക​യ​റി​യും പ​രി​ച​യ​ക്കാ​രെ പേ​രെ​ടു​ത്ത്​ വി​ളി​ച്ചു​മാ​യി​രു​ന്നു വോ​ട്ടു​തേ​ട​ൽ. തോ​ട്ട​യ്ക്കാ​ട് നി​ന്ന് പാ​മ്പാ​ടി​യി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ക്ഷേ​ത്ര​ങ്ങ​ളു​മൊ​ക്കെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം പാ​മ്പാ​ടി എ​സ്.​എ​ൻ.​ഡി.​പി യോ​ഗ​ത്തി​ലെ​ത്തി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ ക​ണ്ടു.

പി​ന്നീ​ട് ഇ​ല​കൊ​ടി​ഞ്ഞി​യി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഉ​ച്ച​ക്കു ശേ​ഷം പു​തു​പ്പ​ള്ളി​യി​ലെ നാ​ട​ൻ പ​ന്തു​ക​ളി മ​ത്സ​ര സ്ഥ​ല​ത്തെി ആ​വേ​ശ​ത്തി​നൊ​പ്പം ചേ​ർ​ന്നു. പി​ന്നീ​ട് മ​ണ​ർ​കാ​ട് പ​ള്ളി​യി​ൽ കാ​തോ​ലി​ക്ക ബ​സേ​ലി​യ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ സ്വീ​ക​ര​ണ ച​ട​ങ്ങി​ലും പ​െ​ങ്ക​ടു​ത്തു. വൈ​കീ​ട്ട് പു​തു​പ്പ​ള്ളി​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ലും പ​​ങ്കെ​ടു​ത്തു.

ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ എ​ൻ.​ഡി.​എ

പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ലി​ജി​ൻ ലാ​ൽ ര​ണ്ടാം​ഘ​ട്ട പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ത്തം​നാ​ളി​ൽ തു​ട​ക്ക​മി​ട്ടു. വി​നാ​യ​ക ച​തു​ർ​ഥി ദി​നം കൂ​ടി​യാ​യ ഞാ​യ​റാ​ഴ്ച മ​ള്ളി​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് മ​ണ​ർ​കാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സി​ൽ എ​ത്തി പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പൂ​ക്ക​ളം ഇ​ട്ടു. അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. വീ​ടു​ക​ളി​ലും ക​ട​ക​ളി​ലും എ​ത്തി വ്യ​ക്തി​പ​ര​മാ​യും കു​ടും​ബ​ങ്ങ​ളോ​ടും വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. ചെ​ങ്ങ​ളം പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് ആ​ലു​ങ്ക​ലി​നെ സ​ന്ദ​ർ​ശി​ച്ചു. തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​ടു​ത്ത​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണെ​ന്ന് ലി​ജി​ൻ ലാ​ൽ പ​റ​ഞ്ഞു. വൈ​കീ​ട്ട്​ എ​ൻ.​ഡി.​എ​യു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ലും പ​​ങ്കെ​ടു​ത്തു.

പുതുപ്പള്ളിയിൽ എൽ.ഡി.എഫിന്‍റെ വികസനസന്ദേശ റാലി

കോ​ട്ട​യം: യു.​ഡി.​എ​ഫി​ന്‍റെ​യും എ​ൽ.​ഡി.​എ​ഫി​ന്‍റെ​യും ഭ​ര​ണ​കാ​ലം താ​ര​ത​മ്യം ചെ​യ്ത് പു​തു​പ്പ​ള്ളി​യി​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ വി​ക​സ​ന​സ​ന്ദേ​ശ​റാ​ലി. ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റാ​ലി​യും സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ച​ത്.

2006ൽ ​യു.​ഡി.​എ​ഫി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് ക്ഷേ​മ​പെ​ൻ​ഷ​ൻ 120 രൂ​പ​യാ​യി​രു​ന്നു. അ​തും കു​ടി​ശ്ശി​ക​യാ​യി​രു​ന്നു. ര​ണ്ടാം എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് ഇ​ത് 1600 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തി​യെ​ന്ന് ഡോ. ​തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി സെ​ന്‍റ്​ ജോ​ർ​ജ് സ്കൂ​ളി​ന് മാ​റ്റം വ​രു​ത്താ​ൻ എ​ൽ.​ഡി.​എ​ഫ് വേ​ണ്ടി​വ​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ മ​ണ്ഡ​ല​ത്തി​ൽ ഏ​ഴു​കോ​ടി രൂ​പ​യാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി കൊ​ടു​ത്ത​ത്. എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ കൊ​ടു​ത്ത​ത് 35 കോ​ടി. വി​ക​സ​ന​ത്തി​ന് തു​ര​ങ്കം വെ​ക്കു​ന്ന രാ​ഷ്ട്രീ​യ​മാ​ണ് യു.​ഡി.​എ​ഫി​ന്‍റേ​ത്. ഇ​താ​ണ് പു​തു​പ്പ​ള്ളി​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്ന്​ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

സി.​പി.​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി.​കെ. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി, എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, പി.​കെ. ബി​ജു, കെ. ​അ​നി​ൽ​കു​മാ​ർ, എ.​വി. റ​സ്സ​ൽ, വി.​ബി. ബി​നു, പ്ര​ഫ. ലോ​പ്പ​സ് മാ​ത്യു, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, സ​ണ്ണി​തോ​മ​സ്, കെ.​ആ​ർ. രാ​ജ​ൻ, സു​ഭാ​ഷ് പി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puthupallyputhupally bielection
News Summary - puthupally bielection
Next Story