Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുത്തൻതോട്​...

പുത്തൻതോട്​ ഉപതെരഞ്ഞെടുപ്പ്​: മൂന്നുമുന്നണികൾക്കും സ്ഥാനാർഥികളായി

text_fields
bookmark_border
പുത്തൻതോട്​ ഉപതെരഞ്ഞെടുപ്പ്​: മൂന്നുമുന്നണികൾക്കും സ്ഥാനാർഥികളായി
cancel
camera_alt

സു​ക​ന്യ സ​ന്തോ​ഷ്​, സൂ​സ​ന്‍ കെ. ​സേ​വ്യ​ർ,

ആ​ന്‍സി സ്റ്റീ​ഫ​ൻ

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യി​ലെ പു​ത്ത​ൻ​തോ​ട്​ വാ​ർ​ഡ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നു​മു​ന്ന​ണി​ക​ൾ​ക്കും സ്ഥാ​നാ​ർ​ഥി​ക​ളാ​യി. ഭ​ര​ണം യു.​ഡി.​എ​ഫി​നാ​ണെ​ങ്കി​ലും കൗ​ൺ​സി​ലി​ൽ അം​ഗ​ബ​ലം എ​ൽ.​ഡി.​എ​ഫി​നാ​യ​തി​നാ​ൽ ഈ ​ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ര​ണ്ടു മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​ണ്. കോ​ണ്‍ഗ്ര​സി​ലെ സൂ​സ​ന്‍ കെ. ​സേ​വ്യ​റാ​ണ്​ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍ഥി. ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​നാ​ര്‍ഥി​യെ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ വാ​ര്‍ഡി​ല്‍ പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചു.

എ​ല്‍.​ഡി.​എ​ഫി​നു വേ​ണ്ടി സി.​പി.​ഐ​യി​ലെ സു​ക​ന്യ സ​ന്തോ​ഷും എ​ന്‍.​ഡി.​എ​ക്കു വേ​ണ്ടി ബി.​ജെ.​പി. സ്ഥാ​നാ​ര്‍ഥി​യാ​യി ആ​ന്‍സി സ്റ്റീ​ഫ​നും മ​ത്സ​രി​ക്കും. എം.​ബി.​എ. ബി​രു​ദ​ധാ​രി​യാ​യ സു​ക​ന്യ ച​ങ്ങ​നാ​ശ്ശേ​രി സ​ക്കീ​ര്‍ ഹു​സൈ​ന്‍ മെ​മ്മോ​റി​യ​ല്‍ ഐ.​ടി.​ഐ​യി​ലെ ജൂ​നി​യ​ര്‍ ഇ​ന്‍സ്‌​ട്രെ​ക്​​ട​റാ​ണ്. സു​ക​ന്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ന്‍ഷ​ന്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ൺ​ഗ്ര​സ്​ കൗ​ണ്‍സി​ല​റാ​യി​രു​ന്ന ജി​ഷ ഡെ​ന്നി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് വാ​ര്‍ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ​69 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ജി​ഷ ഷെ​ന്നി വി​ജ​യി​ച്ച​ത്. ജി​ഷ​ക്ക്​ ​568 വോ​ട്ടും എ​തി​ർ​സ്ഥാ​നാ​ർ​ഥി കു​ഞ്ഞു​മോ​ൾ ബെ​ന്നി​ക്ക്​ 499 വോ​ട്ടു​മാ​ണ്​ ല​ഭി​ച്ച​ത്.

കോ​ൺ​ഗ്ര​സി​ന്​ മു​ൻ​തൂ​ക്ക​മു​ള്ള വാ​ർ​ഡ്​​ കൈ​വി​ടി​ല്ലെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ യു.​ഡി.​എ​ഫ്. ര​ണ്ട്​ അ​വി​ശ്വാ​സ​നീ​ക്ക​ങ്ങ​ളും പ​രാ​ജ​യ​​പ്പെ​ട്ട എ​ൽ.​ഡി.​എ​ഫ്​​ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​യ​ർ​ത്തി വാ​ർ​ഡ്​ പി​ടി​ക്കാ​നാ​യി​രി​ക്കും ശ്ര​മി​ക്കു​ക.ബി.​ജെ.​പി​യും ശ​ക്​​ത​മാ​യ മ​ത്സ​ര​ത്തി​ന്​ ത​ന്നെ​യാ​ണൊ​രു​ങ്ങു​ന്ന​ത്. 52 അം​ഗ കൗ​ൺ​സി​ലി​ൽ എ​ൽ.​ഡി.​എ​ഫ്​-22, യു.​ഡി.​എ​ഫ്​ -21, ബി.​ജെ.​പി-​എ​ട്ട്​ എ​ന്ന​താ​ണ്​ ക​ക്ഷി​നി​ല. 30നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 31ന്​ ​വോ​ട്ടെ​ണ്ണും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamCandidatesPuthanthod by election
News Summary - Puthanthod by-election: Candidates have been decided for all three fronts
Next Story