Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2022 10:08 AM GMT Updated On
date_range 21 Nov 2022 10:08 AM GMTപുന്നത്തുറ-കമ്പനിക്കടവ് പാലം പുതുക്കിപ്പണിയുന്നു
text_fieldscamera_alt
പുന്നത്തുറ-കമ്പനിക്കടവ് പാലം
ഏറ്റുമാനൂർ: ഏറ്റുമാനൂര്‍-പുതുപ്പള്ളി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കമ്പനിക്കടവ് പാലത്തിന്റെ പുനർനിർമാണോദ്ഘാടനം തിങ്കളാഴ്ച കമ്പനിക്കടവ് ജങ്ഷനില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. പാലം നിര്‍മാണത്തിനും സമീപപാത നിര്‍മാണത്തിനും 10.90 കോടി അനുവദിച്ചതായി മന്ത്രി പറഞ്ഞു. മൂന്നരപ്പതിറ്റാണ്ട് മുമ്പ് പണിത പാലം തകർച്ചയിലാണ്. കാലപ്പഴക്കത്താൽ കൈവരികൾ ദ്രവിച്ചു. നിലവിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയില്ല. 2018ലെ പ്രളയത്തിനുശേഷമാണ് കൂടുതൽ അപകടാവസ്ഥയിലായത്. ഇടുങ്ങിയ പാലത്തിലൂടെ ഭാരവണ്ടികൾ പോകുന്നത് വിലക്കിയെങ്കിലും സമയവും ദൂരവും ലാഭിക്കാൻ ഡ്രൈവർമാർ ഈ വഴിതന്നെയാണ് ഉപയോഗിക്കുന്നത്.
Next Story