പുഞ്ചവയലിലെ ആമ്പൽ വസന്തം
text_fieldsകല്ലറ കൈതക്കനാൽ റോഡിന് സമീപം മുടക്കാലി ഭാഗത്ത് ആമ്പൽ പൂത്തുനിൽക്കുന്നു
നീണ്ടൂർ: കല്ലറ കൈതക്കനാൽ റോഡിന് സമീപം മുടക്കാലി പുഞ്ചവയൽ കാറ്റിൽ ആമ്പൽപൂ വസന്തം. മുടക്കാലി വെള്ളികണ്ണി പാടശേഖരത്തിലാണ് ആമ്പൽ പൂത്തുനിൽക്കുന്നത്. മുടക്കാലി പാടം ഏകദേശം 60 ഏക്കറും വെള്ളിക്കണ്ണി പാടം 40 ഏക്കറുമടക്കം നൂറേക്കർ പാടശേഖരത്തിൽ അധിക ഭാഗത്തും ആമ്പൽ വളർന്ന് പൂവിട്ടുനിൽക്കുന്ന കാഴ്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
പുഞ്ചവയൽ കാറ്റ് എന്നാണ് ഈ ഭാഗത്തിന് പേരിട്ടിരിക്കുന്നത്. പ്രകൃതിയൊരുക്കിയ അതിമനോഹരമായ ആമ്പൽ വസന്തം കാണാനും ഫോട്ടോ ഷൂട്ടിങ്ങിനുമായും ധാരാളം ആളുകളാണ് എത്തുന്നത്. എന്നാൽ, സന്ദർശകർക്ക് സൗകര്യം ഒരുക്കാൻ പഞ്ചായത്ത് തയാറായിട്ടില്ല. അടിസ്ഥാന സൗകര്യമൊരുക്കിയാൽ മലരിക്കലിനേക്കാൾ സഞ്ചാരികളെ ആകർഷിക്കാൻ സാധിക്കുമെന്ന് നീണ്ടൂർ പഞ്ചായത്ത് മെംബർ തോമസ് കോട്ടൂർ പറയുന്നു.
ഉത്തരവാദിത്ത ടൂറിസം എന്ന ഒരു ബോർഡ് സ്ഥാപിച്ചതോടെ ഉത്തരവാദിത്തം തീർന്നു എന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

