മാർപാപ്പ നൽകിയ സമ്മാനം നെഞ്ചോടുചേർത്ത് പി.യു. തോമസ്
text_fieldsനവജീവൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.യു. തോമസിന് ഫ്രാൻസിസ് മാർപാപ്പ നൽകിയ സർട്ടിഫിക്കറ്റ്
കോട്ടയം: മാർപാപ്പയുടെ ‘തികച്ചും യോഗ്യൻ’ എന്ന ബഹുമതി ലഭിച്ച നവജീവൻ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.യു. തോമസ്, പാപ്പയെ അവസാനമായി കാണാൻ കഴിയാത്തതിന്റെ നൊമ്പരത്തിൽ. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്ക്കാരചടങ്ങിൽ പങ്കെടുക്കാൻ പി.യു. തോമസ് ആഗ്രഹിച്ചെങ്കിലും സാങ്കേതിക, ആരോഗ്യപ്രശ്നങ്ങൾ തടസ്സമായി. 2014 നവംബർ 24 ന് കുര്യാക്കോസ് ഏലിയാസച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിന് വത്തിക്കാനെത്തിയപ്പോഴാണ് പി.യു. തോമസ്
മാർപാപ്പയെ കാണുന്നത്. ഈ സന്ദർശനത്തിനിടെ നവജീവൻ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ആൽബം ഫ്രാൻസിസ് മാർപാപ്പക്ക് അദ്ദേഹം കൈമാറി. ആൽബം മുഴുവൻ നോക്കിക്കണ്ട മാർപാപ്പ പിന്നീട് പി.യു. തോമസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ വിലയിരുത്തി ‘തികച്ചും യോഗ്യൻ’ എന്ന ബഹുമതി നൽകുകയായിരുന്നു. 2016 ജൂലൈ 16ന് ബഹുമതിയും സർട്ടിഫിക്കറ്റും അന്നത്തെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന് അയച്ചുകൊടുത്തു. ഇത് എടത്വയിൽ നടന്ന ചടങ്ങിൽ പി.യു. തോമസിന് ബിഷപ് കൈമാറുകയായിരുന്നു. ലഭിച്ച ആദരവ് സർട്ടിഫിക്കറ്റുകളും കോട്ടും മെഡലും നവജീവൻ ഓഫിസിൽ പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

