അനാവശ്യ പരാതിയില്‍ പ്രതിഷേധം; ഏന്തയാർ പാലം നിര്‍മാണം പുനരാരംഭിച്ചു
text_fieldsനടപ്പാലം വിഷയം പരിഹരിക്കാൻ പൊലീസ് എത്തിയപ്പോൾ
ഏന്തയാർ ഈസ്റ്റ്: 2021ലെ പ്രളയത്തില്‍ തകര്‍ന്ന പാലത്തിനു പകരം കാത്തിരിപ്പിനൊടുവില്‍ നിർമാണം ആരംഭിച്ച പാലം പുല്ലകയാറ്റിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു കഴിഞ്ഞദിവസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ നാട്ടുകാര്‍ക്ക് കിലോമീറ്ററുകൾ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്റ്റ്, കനകപുരം എന്നിവിടങ്ങിൽ എത്താൻ കഴിഞ്ഞിരുന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ താൽക്കാലിക നടപ്പാലം നിര്‍മിക്കാൻ ആലോചന നടത്തി. ഇതിനിടയിൽ മുക്കുളം സ്വദേശി ജോസഫിന്റെ നേതൃത്വത്തിൽ നടപ്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സത്യഗ്രഹവും നടത്തിയിരുന്നു.
പാലം നിര്‍മിക്കാൻ നാട്ടുകാർ പ്രഖ്യാപനം നടത്തിയതോടെ കൂട്ടിക്കൽ-കൊക്കയാർ പഞ്ചായത്തുകളും നാട്ടുകാരുമായി സഹകരിച്ചുപ്രവര്‍ത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ ആവശ്യപ്രകാരം പാലം നിര്‍മിക്കാൻ പഞ്ചായത്ത് തയാറായതിനാൽ സമിതിയുടെ സമരവും അവസാനിപ്പിച്ചു.
എന്നാല്‍, സമിതിയുടെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പാലംനിര്‍മാണം നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തതോടെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഇടപെട്ട് ഇത് സമരവിജയമല്ലെന്നും നാട്ടുകാരുടെ തീരുമാനത്തിനൊപ്പം പഞ്ചായത്ത് ചേരുകയാണന്നും അറിയിച്ചതിന് ശേഷമാണ് നിര്‍മാണജോലി ആരംഭിച്ചത്. ഇതിനിടയിൽ സമരസമിതിയും നടപ്പാലം സമിതിയും സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു.
സമിതി പന്തൽ പൊളിച്ചെന്നാരോപിച്ചെന്നും പഞ്ചായത്തംഗം അപമാനിച്ചെന്നുമുള്ള പരാതികൂടി കിട്ടിയതോടെയാണ് നടപ്പാലം നിര്‍മാണം ഉപേക്ഷിക്കാൻ കമ്മിറ്റി തീരുമാനമെടുത്തത്. കേസ് അന്വേഷണത്തിനായി ഏന്തയാർ ഈസ്റ്റിലെത്തിയ പൊലീസിന് ജോസഫിനെതിരെയുള്ള പൊതുപരാതി കൈമാറി. ഇരുകൂട്ടരുമായി സംസാരിച്ച് പരാതി പിന്‍വലിക്കാനും പാലം നിര്‍മാണം പുനരാരംഭിക്കാനും തീരുമാനമായി. ഇതേ തുടര്‍ന്നു ശനിയാഴ്ച പാലം നിര്‍മാണംആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

