Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രഫഷനൽ പ്രചാരണം; വൻ...

പ്രഫഷനൽ പ്രചാരണം; വൻ തുക നൽകി കളം പിടിക്കാൻ പാർട്ടികളും മുന്നണികളും

text_fields
bookmark_border
പ്രഫഷനൽ പ്രചാരണം; വൻ തുക നൽകി കളം പിടിക്കാൻ പാർട്ടികളും മുന്നണികളും
cancel

കോട്ടയം: സാമൂഹിക മാധ്യമങ്ങൾ പ്രചാരണ വഴി നിശ്​ചയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നണികളുടെയും സ്ഥാനാർഥികളുടെയും പ്രചാരണ തന്ത്രങ്ങൾക്കും വിനിമയ രീതികൾക്കും ഇത്തവണ പ്രഫഷനലുകൾ ചുക്കാൻ പിടിക്കും. പരമ്പരാഗത രീതികൾക്കു പകരം സാമൂഹിക മാധ്യമ പ്രചാരണവും മറ്റു ഹൈടെക്​ സമ്പ്രദായങ്ങളും മുന്നിട്ടു നിൽക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്നു വ്യക്​തമായതോടെയാണ്​ പ്രഫഷനൽ ഏജൻസികൾക്കു വൻ തുക നൽകി കളം പിടിക്കാൻ പ്രമുഖ പാർട്ടികളും മുന്നണികളും തീരുമാനിച്ചത്​.

പ്രഫഷനൽ സമ്പ്രദായങ്ങളിലൂടെ സ്ഥാനാർഥികളുടെ ‘ഇമേജ്​’ കൂട്ടുകയാണു ലക്ഷ്യം. പരമ്പരാഗത മാധ്യമങ്ങൾക്കും സാമൂഹിക മാധ്യമങ്ങൾക്കും വെവ്വേറെ തന്ത്രം ആവിഷ്കരിച്ചാണ്​ പ്രചാരണ ഒരുക്കങ്ങൾ. പ്രമുഖരായ സിറ്റിങ്​ എം.എൽ.എമാരും നേതാക്കളും സ്വന്തം നിലക്കു തന്നെ ഇതിനായി ഏജൻസികളെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ്​ തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്‍റെ പേരിൽ കോൺഗ്രസിനെ പഴി പറഞ്ഞുനടന്ന സി.പി.എമ്മും ഇടതു മുന്നണിയും കേരളത്തിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും പ്രചാരണത്തിനു പരസ്യ-പി.ആർ ഏജൻസികളെ ഏർപ്പെടുത്തിക്കഴിഞ്ഞു. മേഖല തിരിച്ചും ജില്ല തിരിച്ചുമൊക്കെ വ്യത്യസ്​ത ഏജൻസികൾക്കാണു ചു​മതല. ഓരോ മണ്ഡലത്തിന്‍റെയും ചുമതല ഇവരുടെ കീഴിൽ പ്രത്യേക ടീമിനായിരിക്കും.

സ്ഥാനാർഥി പ്രഖ്യാപനമുണ്ടായാലുടൻ പ്രവർത്തനം തുടങ്ങത്തക്ക വിധം മിക്ക മണ്ഡലങ്ങളിലും ടീം സജ്ജമായിക്കഴിഞ്ഞു. ഭേദപ്പെട്ട വേതനവും മറ്റു സൗകര്യങ്ങളുമാണ്​ ടീം അംഗങ്ങൾക്ക്​ ഓഫർ ചെയ്തിരിക്കുന്നത്​. പ്രചാരണ സാമഗ്രികൾക്കും മറ്റു ചെലവുകൾക്കും പുറമെ ഈ ഏജൻസികളുടെ പ്രതിഫലം ഒരു മണ്ഡലത്തിലേക്കു ശരാശരി 15-20 ലക്ഷം വരുമെന്നാണു വിവരം. മോഹൻലാലിന്‍റെ ​​​​​​​േബ്ലാക്ക്​ ബസ്റ്റർ സിനിമ ‘ലൂസിഫറിൽ’ ടൊവിനോ തോമസ്​ അവതരിപ്പിച്ച യുവ രാഷ്ട്രീയ നേതാവ്​ ജതിൻ രാമദാസിനെ പ്രസംഗം പഠിപ്പിച്ചും മേക്കപ്പിട്ടും പി.ആർ സംഘം പ്രതിച്ഛായ നിർമിതിക്കു ശ്രമിച്ചതു പോലെ കക്ഷിഭേദമന്യേ നേതാക്കളുടെ ഹാസ്യവും ആക്ഷനും മറ്റു ഭാവഹാവാദികളും സോഷ്യൽ മീഡിയകളിൽ നിറക്കുന്ന പി.ആർ സംഘങ്ങൾ മുമ്പേ തന്നെ കളം പിടിച്ചിട്ടുണ്ട്​.

പബ്ലിക്​ റിലേഷൻസ്​ വകുപ്പ്​ മുഖേന വിവിധ വകുപ്പുകളുടെയും പദ്ധതികളുടെയും നേട്ടങ്ങൾ ഉദ്​ഘോഷിച്ചു സർക്കാർ ചെലവിൽ നടക്കുന്ന കോടികളുടെ പ്രചാരണ പരിപാടികൾക്കും സംസ്ഥാന തല പ്രചാരണ പരിപാടികൾക്കും പുറമെയാണ്​ പരസ്യ-പി.ആർ കമ്പനികൾ മുഖേനയുള്ള മണ്ഡല തല ​പ്രചാരണം. ഇതര മുന്നണികളും ഇതേ രീതി പിന്തുടരുന്നതോടെ ഏജൻസികൾക്ക്​ തെരഞ്ഞെടുപ്പ്​ കാലം ചാകരയായി മാറുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:professionalCampaigningspendingparties
News Summary - Professional campaigning; Parties and fronts spend huge amounts to gain ground
Next Story