പവർലിഫ്റ്റിങ്ങിൽ ദമ്പതികളായ സോളമനും ക്രിസ്റ്റിക്കും ദേശീയതലത്തിൽ സ്വർണം
text_fieldsപവർലിഫ്റ്റിങിൽ ദേശീയ മത്സരത്തിൽ സ്വർണം നേടിയ ദമ്പതികളായ സോളമനും ക്രിസ്റ്റിയും മെഡലുകളുമായി
കോട്ടയം: ഹിമാചൽപ്രദേശിൽ നടന്ന ദേശീയ മത്സരത്തിൽ പവർലിഫ്റ്റിങ്ങിൽ കേരളത്തിനായി ഒന്നാം സ്ഥാനങ്ങൾ നേടി സ്വർണ മെഡലുകൾ കരസ്ഥമാക്കി ദമ്പതികളായ സോളമൻ തോമസും ക്രിസ്റ്റി സോളമനും.
കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉടമസ്ഥരും ഫിറ്റ്നസ് പരിശീലകരുമായ സോളമൻ 53 വയസ് 105 കിലോ വിഭാഗത്തിലും ഭാര്യ ക്രിസ്റ്റി 47 വയസ് 63 കിലോ വിഭാഗത്തിലും മത്സരിച്ച് ആണ് ദേശീയതലത്തിൽ സ്വർണ മെഡലുകൾ കരസ്ഥമാക്കിയത്.
ഹിമാചൽപ്രദേശിൽ പാലംപൂരിൽ സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആണ് മത്സരം നടത്തിയത്.
ശരീര സൗന്ദര്യ മത്സരത്തിൽ ജില്ലാതലത്തിലും ഗുസ്തിയിൽ സംസ്ഥാനതലത്തിലും ജേതാവ് ആയിട്ടുള്ള സോളമൻ തോമസ് പഞ്ചഗുസ്തിയിലും പവർലിഫ്റ്റിങ്ങിലും ദേശീയ ജേതാവുമാണ്. കളത്തിപ്പടി കണ്ണംപള്ളിയിൽ പരേതനായ കെ.സി. തോമസിന്റെയും ശോശാമ്മയുടെയും മകനാണ്.
പവർലിഫ്റ്റിങ് മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ജേതാവ് ആയിട്ടുള്ള ക്രിസ്റ്റി സോളമൻ അമയന്നൂർ പാറയിൽ പി.ടി. എബ്രഹാമിന്റെയും അന്നമ്മയുടെയും മകൾ ആണ്. മക്കൾ: സൂസൻ (അലിയാൻസ്, തിരുവനന്തപുരം). ഗബ്രിയേൽ: (എൻജിനീയറിങ് വിദ്യാർഥി, അയർലൻഡ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

