കോട്ടയത്ത് ബി.ജെ.പി സ്ഥാനാർഥിക്കെതിരെ പോസ്റ്റർ
text_fieldsകോട്ടയത്തെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ നഗരത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ
കോട്ടയം: കോട്ടയത്തെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ നഗരത്തിൽ പോസ്റ്റർ. കെട്ടിയിറക്കിയ സ്ഥാനാർഥികളെ വേണ്ടെന്നും ആദർശത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രവർത്തകരെ വഞ്ചിക്കുന്ന നടപടി പിൻവലിക്കണമെന്നും പേമെൻറ് സീറ്റ് പ്രവണത അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്ററുകളിലെ ആവശ്യം.
സ്ഥാനാർഥി പട്ടിക വരുന്നതിന് തൊട്ടുമുമ്പ് ബി.ജെ.പിയിലെത്തിയ മിനർവ മോഹനാണ് കോട്ടയത്തെ സ്ഥാനാർഥി. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ വിജയയാത്ര കോട്ടയത്തെത്തിയപ്പോൾ സമ്മേളനവേദിയിൽ വെച്ചാണ് ഇവർ പാർട്ടി അംഗത്വമെടുത്തത്.
നേരത്തേ സി.പി.എമ്മിലായിരുന്ന മിനർവ മോഹൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറുമായിരുന്നു. അടുത്തിടെ മാത്രം പാർട്ടിയിലെത്തിയ ഇവർക്ക് സ്ഥാനാർഥിത്വം നൽകിയതിൽ ബി.ജെ.പിയിൽ തന്നെ പ്രതിഷേധമുണ്ട്.

