Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightപൊൻകുന്നം സ്റ്റാൻഡിലെ...

പൊൻകുന്നം സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് വീണ്ടും പൂട്ടി

text_fields
bookmark_border
പൊൻകുന്നം സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ് വീണ്ടും പൂട്ടി
cancel

പൊ​ൻ​കു​ന്നം: ബ​സ്​​സ്റ്റാ​ൻ​ഡി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫി​സ് വീ​ണ്ടും​പൂ​ട്ടി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച​താ​ണ് ഓ​ഫി​സ്. ഓ​ഫി​സ് ഇ​ട​ക്കാ​ല​ത്ത് കു​റ​ച്ചു​നാ​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും വീ​ണ്ടും പൂ​ട്ടി​യ​നി​ല​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ഫി​സി​ന്‍റെ ബോ​ർ​ഡും എ​ടു​ത്തു​മാ​റ്റി. ശ​ബ​രി​മ​ല സീ​സ​ൺ കാ​ല​ത്ത് ഓ​ഫി​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​മെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് അ​ത് ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു.

ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഫാ​സ്റ്റ് അ​ട​ക്ക​മു​ള്ള ബ​സു​ക​ളു​ടെ സ​മ​യ​വി​വ​രം തി​ര​ക്കു​ന്ന​ത് ഇ​വി​ടെ​യാ​യി​രു​ന്നു. ഓ​ഫി​സ് നി​ർ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം അ​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഇ​ത് സ്വ​കാ​ര്യ​ബ​സ് ലോ​ബി​യെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ലെ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​തി​നും ഓ​ഫി​സ് സ​ഹാ​യ​ക​ര​മാ​യി​രു​ന്നു. യാ​ത്ര​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യി​രു​ന്ന ഓ​ഫി​സ് പു​നഃ​സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:station masterKSRTCPonkunnam stand
News Summary - The KSRTC station master office at Ponkunnam stand has been closed again
Next Story