വീട് കത്തിനശിച്ചു
text_fieldsപൊൻകുന്നം ആനക്കയം ഷാപ്പിന് സമീപം കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടിന്
തീപിടിച്ച നിലയിൽ
പൊൻകുന്നം: ആനക്കയം ഷാപ്പിന് സമീപം വീട് കത്തിനശിച്ചു. കൊച്ചുകരിപ്പാപ്പറമ്പിൽ ബിജോയുടെ വീടിനാണ് തീപിടിച്ചത്. ആളപായമില്ല. തനിച്ചു താമസിച്ചിരുന്ന ഇദ്ദേഹം തീപിടിത്ത സമയത്ത് വീടിന് പുറത്തായിരുന്നു. തീ പടരുന്നത് കണ്ട നാട്ടുകാരാണ് വിവരമറിയിച്ചത്. റബർ ഷീറ്റ് ഉണക്കാൻ പുകയിട്ടതിന് പിന്നാലെ തീ പടരുകയായിരുന്നു.
കാഞ്ഞിരപ്പള്ളിനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, പഞ്ചായത്തംഗങ്ങളായ പി. മോഹൻ കുമാർ, കെ.കെ. സന്തോഷ് കുമാർ, ബി. ഗൗതം എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

