പാലാ-പൊൻകുന്നം റോഡിലെ നാലാംമൈൽ വളവിൽ ബസ് റോഡിൽനിന്ന് കൂപ്പുകുത്തി
text_fieldsപലാ-പൊൻകുന്നം റോഡിൽ നാലാംമൈൽ വളവിൽ
അപകടത്തിൽപെട്ട ബസ്
പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ പനമറ്റം കവല നാലാംമൈൽ വളവിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് റോഡരികിൽനിന്ന് താഴേക്ക് കൂപ്പുകുത്തി. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. യാത്രക്കാർ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച പുലർച്ചയാണ് അപകടം. മണിമല സ്വദേശി കഴിഞ്ഞ ദിവസമാണ് റൂട്ടുൾപ്പെടെ ഈ ബസ് വാങ്ങിയത്. ആദ്യ സർവിസിനായി പാലായിലേക്ക് പോകുകയായിരുന്നു.
നിരന്തരം അപകടങ്ങൾ നടക്കുന്ന വളവിൽ രണ്ടുദിവസം മുമ്പ് ഇവിടെത്തന്നെ കാർ മറിഞ്ഞിരുന്നു. സമീപത്തെ വീട്ടുമുറ്റത്തേക്ക് മുമ്പ് നാലുതവണ വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്. വീടിന് നാശമുണ്ടാവുകയും ഷെഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് വളവിൽ തിരിയാതെ എതിർദിശയിലേക്ക് ഓടി മറിഞ്ഞിട്ടുള്ളത്. ഇവിടെ ക്രാഷ്ബാരിയർ സ്ഥാപിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണെങ്കിലും നടപടിയില്ല.

