കവയിത്രി എം.ആർ. രമണിയെ കാണാൻ വിപ്ലവഗായിക പി.കെ. മേദിനിയെത്തി
text_fieldsകവയിത്രി എം.ആർ. രമണിയെ വിപ്ലവഗായിക പി.കെ. മേദിനി സന്ദർശിച്ചപ്പോൾ
പൊൻകുന്നം: കവയിത്രി എം.ആർ. രമണിയെ സന്ദർശിച്ച് വിപ്ലവഗായിക പി.കെ. മേദിനി. അന്തരിച്ച വിപ്ലവകവി പൊൻകുന്നം ദാമോദരന്റെ സഹോദരപുത്രി കൂടിയായ എം.ആർ. രമണിയെ തെക്കേത്തുകവല അജന്ത വീട്ടിലെത്തിയാണ് സന്ദർശിച്ചത്.
മേദിനി അവർക്ക് മുന്നിൽ വിപ്ലവഗാനങ്ങൾ അവതരിപ്പിച്ചു. പൊൻകുന്നം ജനകീയ വായനശാലയിൽ വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി സ്മൃതിസദസ്സിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പി.കെ. മേദിനിയുടെ സന്ദർശനം.
ശാരീരിക അവശതകൾ മൂലം പരിപാടിക്കെത്താനാകാത്ത എം.ആർ. രമണിയെ വീട്ടിലെത്തി കാണണമെന്ന ആഗ്രഹമനുസരിച്ച് കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എൻ. സോജൻ, കില ഫാക്കൽറ്റി കെ.എൻ. ഷീബ എന്നിവർക്കൊപ്പമാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

