Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightതീർഥാടക വാഹനങ്ങൾ ...

തീർഥാടക വാഹനങ്ങൾ തടഞ്ഞിട്ടു: പ്രതിഷേധവുമായി അയ്യപ്പഭക്തർ

text_fields
bookmark_border
തീർഥാടക വാഹനങ്ങൾ  തടഞ്ഞിട്ടു: പ്രതിഷേധവുമായി  അയ്യപ്പഭക്തർ
cancel
camera_alt

പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ ഇ​ള​ങ്ങു​ളം കൊ​പ്രാ​ക്ക​ള​ത്ത്

അ​യ്യ​പ്പ​ഭ​ക്ത​ർ റോ​ഡി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു

പൊ​ൻ​കു​ന്നം: എ​രു​മേ​ലി, നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കേ​റി​യ​തി​നെ തു​ട​ർ​ന്ന് പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡി​ൽ ഇ​ള​ങ്ങു​ള​ത്ത് ര​ണ്ട്​ മൈ​താ​ന​ങ്ങ​ളി​ലാ​യി തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് പി​ടി​ച്ചി​ട്ടു. പി​ന്നീ​ടും തി​ര​ക്ക് കു​റ​യാ​താ​യ​തോ​ടെ റോ​ഡി​ലും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​യാ​യി. ഇ​തി​നി​ടെ കൊ​പ്രാ​ക്ക​ള​ത്ത് ന​ടു​റോ​ഡി​ൽ ശ​ര​ണം​വി​ളി​യു​മാ​യി തീ​ർ​ഥാ​ട​ക​ർ പ്ര​തി​ഷേ​ധി​ച്ചു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ്​ ഇ​ള​ങ്ങു​ളം ശാ​സ്താ​ക്ഷേ​ത്ര മൈ​താ​നം, കൊ​പ്രാ​ക്ക​ളം പ​മ്പി​ന് സ​മീ​പ​ത്തെ മൈ​താ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചി​ട്ട​ത്. തി​ര​ക്കൊ​ഴി​യു​ന്ന​തി​ന്റെ അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന മു​റ​ക്കാ​ണ് വാ​ഹ​ന​ങ്ങ​ൾ വി​ട്ട​യ​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച തി​ര​ക്കേ​റി​യ​പ്പോ​ൾ പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ൽ 10 കി​ലോ​മീ​റ്റ​റി​ലേ​റെ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞ് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി.

എ​രു​മേ​ലി: അ​യ്യ​പ്പ​ഭ​ക്​​ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ വി​വ​ധ പാ​ർ​ക്കി​ങ് മൈ​താ​ന​ങ്ങ​ളി​ൽ പൊ​ലീ​സ് പി​ടി​ച്ചി​ട്ട​തോ​ടെ തീ​ർ​ഥാ​ട​ക​ർ എ​രു​മേ​ലി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

പ​മ്പ​യി​ൽ തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​മു​ത​ൽ തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചി​ട്ടു​തു​ട​ങ്ങി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ പി​ടി​ച്ചി​ട്ട​തോ​ടെ തീ​ർ​ഥാ​ട​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് വ​ഴി​ത​ട​ഞ്ഞു. ഇ​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഗ​താ​ഗ​തം നി​ശ്ച​ല​മാ​യി. യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ക​ട​ത്തി​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayyappa devoteesprotestPilgrim vehicles
News Summary - Pilgrim vehicles Blocked: With protest Ayyappa devotees
Next Story