Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightപാലാ-പൊൻകുന്നം...

പാലാ-പൊൻകുന്നം റൂട്ടിൽ;കെ.​എ​സ്.​ആ​ർ.​ടി.​സി രാത്രി സർവിസ് അനുവദിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
KSRTC courier
cancel

പൊ​ൻ​കു​ന്നം: പാ​ലാ-​പൊ​ൻ​കു​ന്നം റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ രാ​ത്രി സ​ർ​വി​സ്​ ആ​രം​ഭി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യം. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ മ​ല​ബാ​ർ മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ർ​വി​സു​ക​ളെ​ല്ലാം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി ഈ​രാ​റ്റു​പേ​ട്ട​യി​ലൂ​ടെ പാ​ലാ​യി​ലെ​ത്തി​യാ​ണ് പോ​കു​ന്ന​ത്.

പൊ​ൻ​കു​ന്നം മു​ത​ൽ പാ​ലാ വ​രെ​യു​ള്ള ഭാ​ഗ​ത്തെ യാ​ത്ര​ക്കാ​ർ​ക്ക് പാ​ലാ ഡി​പ്പോ​യി​ൽ എ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ മ​ല​ബാ​ർ സ​ർ​വി​സു​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നാ​വൂ. പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് അ​വ​സാ​ന​ ബ​സ് രാ​ത്രി 8.45നാ​ണ്. അ​ർ​ധ​രാ​ത്രി​യും പു​ല​ർ​ച്ച​യു​മു​ള്ള വ​ട​ക്ക​ൻ ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ച്ച് പാ​ലാ​യി​ലെ​ത്ത​ണം. ഏ​താ​നും ബ​സു​ക​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം, പാ​ലാ​വ​ഴി സ​ർ​വി​സ്​ ന​ട​ത്തി​യാ​ൽ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും. തി​ങ്ക​ളാ​ഴ്ച പൊ​ൻ​കു​ന്ന​ത്ത് എ​ത്തു​ന്ന ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് ഇ​തു​സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCnight servicePala-Ponkunnam route
News Summary - Pala-Ponkunnam route; KSRTC demands to allow night service
Next Story