Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightകെ.എസ്.ആർ.ടി.സി;...

കെ.എസ്.ആർ.ടി.സി; പൊ​ൻ​കു​ന്നം ഡി​പ്പോയിൽ പെട്രോൾ പമ്പ്​ വരുന്നു

text_fields
bookmark_border
പെ​ട്രോ​ൾ പ​മ്പ്
cancel
camera_alt

പൊ​ൻ​കു​ന്നം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പു​തി​യ പെ​ട്രോ​ൾ പ​മ്പ്

പൊ​ൻ​കു​ന്നം: കെ.​എ​സ്.​ആ​ർ.​ടി.​സി പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ പു​തി​യ പ​മ്പി​ൽ​നി​ന്ന്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഇ​ന്ധ​നം ല​ഭ്യ​മാ​ക്കു​ന്ന സൗ​ക​ര്യം ഒ​രു​ങ്ങു​ന്നു. ഡി​പ്പോ​ക്കു​ള്ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ വേ​ണ്ടി മാ​ത്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​മ്പാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് ഡി​പ്പോ​ക്ക് മു​ൻ​ഭാ​ഗ​ത്താ​ണ് പ​മ്പ് നി​ർ​മി​ക്കു​ന്ന​ത്.

ഡി​പ്പോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് നി​ല​വി​ലെ പ​മ്പി​ന്‍റെ ഭാ​ഗ​ത്ത്​ ത​ന്നെ​യാ​ണ്​ പു​തി​യ പ​മ്പ്​ വ​രു​ന്ന​ത്. ഡി​പ്പോ​യു​ടെ മു​ൻ​വ​ശം നി​ര​പ്പാ​ക്കി വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ർ​മാ​ണം. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​മ്പ് പൂ​ർ​ണ​സ​ജ്ജ​മാ​കും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ഇ​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. ഒ​രു ടാ​ങ്ക് പൂ​ർ​ണ​മാ​യും കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ഡീ​സ​ലി​നും ര​ണ്ട് ടാ​ങ്ക് ജ​ന​ങ്ങ​ൾ​ക്കാ​യു​മാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponkunnam
News Summary - KSRTC Depot Ponkunnam
Next Story