പൊൻകുന്നം: പതിറ്റാണ്ടുകളായി തുടരുന്ന കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിെൻറ വികസന മുരടിപ്പിന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ ശാപമോക്ഷമാകുമെന്ന് ജോസഫ് വാഴയ്ക്കന്.
വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കും, പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കോളനികള്‍ കേന്ദ്രീകരിച്ച് അടിസ്ഥാന വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയാക്കി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. കാത്ത് ലാബ് പ്രവര്‍ത്തനസജ്ജമാക്കി സമ്പൂര്‍ണ ബില്‍രഹിത ആശുപത്രിയാക്കി സേവനം കൂടുതല്‍ മെച്ചപ്പെടുത്തും.
പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം ടൂറിസം മേഖലയിലേക്ക് ഉയര്‍ത്തും.
ചിറക്കടവ് മഹാദേവക്ഷേത്രം എല്ലാ സൗകര്യങ്ങളുമുള്ള ശബരിമല ഇടത്താവളമായി നവീകരിക്കും. പൊന്‍കുന്നം കുന്നേല്‍ ഗവ. ഹൈസ്കൂളില്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന സ്പോര്‍ട്സ് സ്കൂള്‍ യാഥാർഥ്യമാക്കുമെന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു.