പൊൻകുന്നം: ഗെയ്റ്റിെൻറ കമ്പികൾക്കിടയിൽ കുടുങ്ങിയ തെരുവുനായെ പ്രദേശവാസികളായ യുവാക്കൾ രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രി പൊൻകുന്നം മുസ്ലിം ജുമാമസ്ജിദിന് മുന്നിൽ സംസ്ഥാനപാതയോട് ചേർന്ന് കടയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഗെയ്റ്റിെൻറ കമ്പികൾക്കിടയിലാണ് തെരുവുനായ കുടുങ്ങിയത്. പ്രദേശത്ത് സ്ഥിരമായി കണ്ടുവരുന്നതാണ് ഈ നായ.
രാത്രി കട അടക്കാൻ നേരം ശബ്ദംകേട്ട് സമീപത്തെ ബിസ്മി സ്റ്റോഴ്സ് ഉടമ മുഹമ്മദ് റാഫി നോക്കുമ്പോഴാണ് നായ കുരുങ്ങിക്കിടക്കുന്നത് കണ്ടത്. തുടർന്ന് സമീപത്തെ നവീൻ ബേക്കറി ഉടമകളും സഹോദരങ്ങളുമായ ലെനീഷിനെയും സ്റ്റെനിയേയും വിവരമറിയിച്ചു. ഇവരും വഴിയാത്രക്കാരനായ ചിറക്കടവ് സ്വദേശി ജോഷി ഡൊമിനിക്കും ചേർന്ന് അരമണിക്കൂറോളം പരിശ്രമിച്ചെങ്കിലും നായുടെ പകുതിയോളം ഗ്രില്ലിനിടയിൽ കുരുങ്ങിയതിനാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
തുടർന്ന് സ്െറ്റനി സുഹൃത്തുക്കളായ ശ്യാം ബാബു, കെ.കെ സുരേഷ് എന്നിവരെ വിവരമറിയിച്ചു. ഒപ്പം പൊൻകുന്നത്തെ സ്വകാര്യ വെൽഡിങ് വർക് ഷോപ്പുടമ വിജയൻ കട്ടിങ് മെഷീനുമായെത്തി. ഇവർ ഗേറ്റിെൻറ കമ്പികൾ മുറിച്ചുമാറ്റി നായെ പുറത്തെത്തിക്കുകയായിരുന്നു.