പൊൻകുന്നം: പരോളിൽ ഇറങ്ങി മുങ്ങിനടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. പൊൻകുന്നം പാട്ടുപാറ കോളനി തെക്കേക്കണ്ടത്തിൽ രാജേഷാണ് (44)പിടിയിലായത്. 2004ൽ തമ്പലക്കാട് വയോധികയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷയനുഭവിച്ചു വരവെ ഒമ്പതുമാസം മുമ്പ് പരോളിൽ ഇറങ്ങിയശേഷം മുങ്ങുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.സി. രാജ്മോഹന് ലഭിച്ച വിവരത്തെത്തുടർന്ന് കൊല്ലം കണ്ണനല്ലൂരിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ വിനോദ്, എസ്.ഐമാരായ രാജേഷ്, ലാലു, സി.പി.ഒമാരായ അജിത്, അനിൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കണ്ണനല്ലൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ ബാബുരാജിെൻറ സഹായത്തോടെയാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി നെയ്യാറ്റിൻകരയിലെ തുറന്ന ജയിലിലേക്ക് മാറ്റി.