Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്ക് നിർമാണോദ്ഘാടനം നാളെ

text_fields
bookmark_border
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്ക് നിർമാണോദ്ഘാടനം നാളെ
cancel

പൊൻകുന്നം :കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്ക് നിർമാണോദ്ഘാടനവും ടി.എം.ടി മിഷൻ പ്രവർത്തനോദ്ഘാടനവും മന്ത്രി വീണ ജോർജ് 27ന് രാവിലെ 11ന് നിർവഹിക്കും.

ആശുപത്രി അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആൻ്റോ ആന്റണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സംസാരിക്കും. അമ്മയും കുഞ്ഞും ബ്ലോക്കിൻ്റെ(എം.സി.എച്ച്) നിർമാണത്തിന് 6.16 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ആധുനിക നിലവാരത്തിലുള്ള ലേബർ റൂം , എമർജൻസി ഓപ്പറേഷൻ തീയേറ്റർ, കുട്ടികളുടെ ഐ.സി.യു തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും. മാതൃ-ശിശു ആരോഗ്യത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ പദ്ധതിയിൽ ലഭ്യമാകും.

സുരക്ഷിത അമ്മ, ആരോഗ്യമുള്ള കുഞ്ഞ്, ശക്തമായ കുടുംബം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയ ശ്രീധർ, ആശുപത്രി സൂപ്രണ്ട് ഡോ.സാവൻ സാറ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് ടോം, ബ്ലോക്ക് പഞ്ചായത്തംഗം വി. പി .റെജി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Construction of mother and child block at Kanjirappally General Hospital to be inaugurated
Next Story