Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അംഗൻവാടി വർക്കറും ഹെൽപറും വിരമിച്ചത് ഒരേദിവസം; നാടിന് സങ്കടദിനം

text_fields
bookmark_border
MM. Lalithakumari, KR. Bhamini Devi
cancel
camera_alt

ചി​റ​ക്ക​ട​വ് പ്ലാ​വോ​ലി​ക്ക​വ​ല​യി​ലെ അം​ഗ​ൻ​വാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യ ശേ​ഷം വ​ർ​ക്ക​ർ ല​ളി​ത​കു​മാ​രി​യും ഹെ​ൽ​പ​ർ ഭാ​മി​നി​ദേ​വി​യും

Listen to this Article

പൊൻകുന്നം: ചിറക്കടവ് പ്ലാവോലിക്കവല 25ാം നമ്പർ അംഗൻവാടിയിലെ അധ്യാപികയും (വർക്കർ) ഹെൽപറും ഒരേദിനം വിരമിച്ചു. വർക്കർ പനച്ചിക്കൽ എം.എം. ലളിതകുമാരിയും ഹെൽപർ ഇലവുങ്കൽ കെ.ആർ. ഭാമിനിദേവിയുമാണ് ശനിയാഴ്ച പിരിഞ്ഞത്.

പതിറ്റാണ്ടുകളായി കുട്ടികളെ പരിപാലിച്ച ഇരുവരും പടിയിറങ്ങുമ്പോൾ നാട്ടുകാർക്ക് സങ്കടദിനം കൂടിയായി. കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിളമ്പി അവരെ ഊട്ടി, വീടുകളിലേക്ക് യാത്രയാക്കി പതിവുപോലെ പടിയിറങ്ങുമ്പോൾ 35 വർഷത്തിലേറെയുള്ള സേവനമാണ് അവസാനിക്കുന്നത്.

ലളിതകുമാരി ളാലം ബ്ലോക്കിൽ സ്വന്തം നാടായ വിളക്കുമാടം കാവുങ്കലെ അംഗൻവാടിയിൽ 38 വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചതാണ്. പിന്നീട് 2000ത്തിലാണ് പ്ലാവോലിക്കവലയിലെ അംഗൻവാടിയിലെത്തുന്നത്.

ഭാമിനിദേവിക്ക് പ്ലാവോലിക്കവല അംഗൻവാടിയുമായി 36 വർഷത്തെ ബന്ധമാണ്. ഇരുവർക്കും ഔദ്യോഗിക യാത്രയയപ്പ് മേയ് ആറിനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anganwadi worker and helper retire on the same day
Next Story