Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക് ഡൗൺ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവർക്ക് പൊലീസിെൻറ ക്രൂര മർദനം
text_fieldsbookmark_border
ഈരാറ്റുപേട്ട: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയ യുവാക്കൾക്ക് നേരെ പൊലീസിെൻറ ലാത്തിച്ചാർജ്. മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. ഇൗരാറ്റുപേട്ട മറ്റയ്ക്കാട് സ്വദേശികളായ അജ്മൽ (17), അസീം (17), സാദിഖ് (17) എന്നിവർക്കാണ് ലാത്തിച്ചാർജിൽ പരിക്കേറ്റത്.
ബുധനാഴ്ച രാത്രി ഒമ്പതു മണിക്കാണ് സംഭവം. കോവിഡ് അധിക നിയന്ത്രണത്തിെൻറ ഭാഗമായി പൂഞ്ഞാർ റോഡിൽ പൊലീസ് നടത്തിയ പരിശോധനക്കിടെ റോഡിൽ കൂട്ടം കൂടി നിൽക്കുന്ന യുവാക്കളെ പിരിച്ച് വിടുന്നതിന് പൊലീസ് ലാത്തി വീശുകയായിരുന്നു. അടിയേറ്റ് റോഡിൽ വീണ രണ്ട് യുവാക്കളുടെ പല്ല് നഷ്ടെപ്പട്ടു.
Next Story

