Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോ​ക്സോ; യു​വാ​വി​ന് എ​ട്ട് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

text_fields
bookmark_border
പോ​ക്സോ; യു​വാ​വി​ന് എ​ട്ട് വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും
cancel
camera_alt

രാ​ജേ​ഷ്

പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും വി​ധി​ച്ച് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി. കൊ​ല്ലം, കു​ള​ക്ക​ട ഈ​സ്‌​റ്റ് ഓ​യി​ൽ മ​ല​പ്പാ​റ, ച​രു​വി​ള കി​ഴ​ക്കേ​തി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് (39)നെ​യാ​ണ് അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി മ​ഞ്ജി​ത്ത് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​ര​വും പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​വും കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി എ​ട്ട് വ​ർ​ഷം ക​ഠി​ന​ത​ട​വും 60,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്.

2025 ജൂ​ലൈ 31നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ത​നി​ച്ചു​ള്ള വീ​ട്ടി​ലെ​ത്തി​യ പ്ര​തി ഗ്യാ​സി​ന്റെ ത​ക​രാ​റ് പ​രി​ഹ​രി​ക്കാ​ൻ എ​ന്നു പ​റ​ഞ്ഞ് വീ​ടി​നു​ള്ളി​ൽ ക​യ​റു​ക​യും കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ന്ന​ത്തെ എ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്ന എ. ​അ​നൂ​പാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്ര​തി പി​ഴ തു​ക അ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കാ​ൻ ജി​ല്ല ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - POCSO; Youth sentenced to eight years rigorous imprisonment and fine
Next Story