Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോക്സോ: യുവാവിന് 34...

പോക്സോ: യുവാവിന് 34 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
പോക്സോ: യുവാവിന് 34 വർഷം കഠിനതടവും പിഴയും
cancel

ഇടുക്കി: 11കാരിയെ പീഡിപ്പിച്ച കേസിൽ കേസിൽ 26കാരന് 34 വർഷം തടവും 2,70,000 രൂപ പിഴയും വിധിച്ചു. ഇടുക്കി അതിവേഗ (പോക്സോ) കോടതി ജഡ്ജി ഡി.എസ്. നേബലാണ് ശിക്ഷ വിധിച്ചത്. ഹെലിബറിയ മൊട്ടലയം സ്വദേശിയായ യുവാവിനെയാണ് ശിക്ഷിച്ചത്. 2024ലാണ് കേസിനാസ്പദമായ സംഭവം. 16 സാക്ഷികളെയും 23 പ്രമാണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

പിഴയൊടുക്കുന്നത് പെൺകുട്ടിക്കു നൽകണമെന്നും അല്ലാത്തപക്ഷം 11 മാസം അധിക തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോടും കോടതി ശിപാർശ ചെയ്തു. പീരുമേട് പൊലീസ് ഇൻസ്‌പെക്ടറായിരുന്ന പുഷ്പകുമാർ അന്വേഷിച്ച കേസിൽ പ്രോസീക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSentenced in prisonKottayamPOCSO
News Summary - POCSO: Youth sentenced to 34 years in prison and fined
Next Story