Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്ലസ്​ ടു: കോട്ടയം...

പ്ലസ്​ ടു: കോട്ടയം ജില്ല സംസ്​ഥാന തലത്തിൽ ഏഴാം സ്​ഥാനത്ത്​

text_fields
bookmark_border
unaided school students
cancel

കോ​ട്ട​യം: കോ​വി​ഡ് വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ഹ​യ​ർ​സെ​ക്ക​ൻ​ഡി പ​രീ​ക്ഷ​യി​ൽ ജി​ല്ല​ക്ക്​ നേ​ട്ടം. 131 സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നാ​യി പ​രീ​ക്ഷ​യെ​ഴു​തി​യ 21,253 വി​ദ്യാ​ർ​ഥി​ക​ളി​ൽ 18,737 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി; വി​ജ​യ​ശ​ത​മാ​നം 88.16. ക​ഴി​ഞ്ഞ ത​വ​ണ 87.73 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ജി​ല്ല ഏ​ഴാം സ്ഥാ​ന​ത്താ​യി. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു കോ​ട്ട​യം.

3157 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് സ്വ​ന്ത​മാ​ക്കി. എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ട്. 2020ൽ ​ഇ​വ​രു​ടെ എ​ണ്ണം 1386 ആ​യി​രു​ന്നു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ മാ​ർ​ക്കും സ്വ​ന്ത​മാ​ക്കി ജി​ല്ല​യു​ടെ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​യി.

ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 56 പേ​രി​ൽ 50 പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ‌​ർ​ഹ​ത​നേ​ടി. 89.29 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ക​ഴി​ഞ്ഞ ത​വ​ണ 80.77 ആ​യി​രു​ന്നു വി​ജ​യ​ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷം എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ​വ​ർ ആ​രു​മി​ല്ലാ​യി​രു​ന്നു. ഇ​ത്ത​വ​ണ മൂ​ന്നു​പേ​ർ എ​ല്ലാ​വി​ഷ​യ​ത്തി​നും എ ​പ്ല​സ്​ നേ​ടി.

ഓ​പ​ൺ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ വി​ജ​യ​ശ​ത​മാ​നം 58.01. 712 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 413 പേ​രാ​ണ്​ വി​ജ​യി​ച്ച​ത്. 20 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി.

ജി​ല്ല​യി​ലെ 16 സ്​​കൂ​ളു​ക​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി. സ​മ്പൂ​ർ​ണ​വി​ജ​യം കി​ട്ടി​യ സ്കൂ​ളു​ക​ളി​ൽ മാ​ന്നാ​നം കെ.​ഇ. സ്കൂ​ളി​ലാ​ണ് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 248 കു​ട്ടി​ക​ൾ. ഇ​വ​രെ​ല്ലാം വി​ജ​യി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പ്​ നീ​ർ​പ്പാ​റ ബ​ധി​ര വി​ദ്യാ​ല​യ​വും സ​മ്പൂ​ർ​ണ​വി​ജ​യ​ക്കാ​രാ​യി. ഇ​വി​ടെ​നി​ന്ന്​ പ​രീ​ക്ഷ​യെ​ഴു​തി​യ 29 പേ​രും വി​ജ​യി​ച്ചു. സ​മ്പൂ​ർ​ണ സ്​​കൂ​ളു​ക​ളി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ സ്​​കൂ​ളു​ക​ളൊ​ന്നും ഇ​ടം പി​ടി​ച്ചി​ട്ടി​ല്ല. കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ജ​യ​ക​ട​മ്പ മ​റി​ക​ട​ന്നു. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ജി​ല്ല​യി​ൽ 1347 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ൽ 1037 കു​ട്ടി​ക​ൾ ഉ​പ​രി പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. 76.99 ശ​ത​മാ​ന​മാ​ണ്​ വി​ജ​യം. 24 സ്കൂ​ളു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ്​ ഗ​വ.​വി.​എം.​ബി.​എ​സാ​ണ്​ വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ൽ; 97.06. ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ 68 പേ​രി​ൽ 66 പേ​രും വി​ജ​യി​ച്ചു. ഏ​റ്റു​മാ​നൂ​ർ ബോ​യ്​​സ്​ ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സാ​ണ്​ ര​ണ്ടാ​മ​ത്​; 95.45 ശ​ത​മാ​നം വി​ജ​യം. ഇ​വി​ടെ പ​രീ​ക്ഷ​യെ​ഴു​തി​യ 44 പേ​രി​ൽ 42 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.

Show Full Article
TAGS:plus two kottayam 
News Summary - Plus Two: Kottayam district is ranked seventh in the state
Next Story