അപകടഭീഷണിയായി റോഡരികിലെ പൈപ്പുകൾ
text_fieldsപാറയ്ക്കൽ കടവ് റോഡരികിൽ കൂട്ടിയിട്ട പൈപ്പുകൾ
കോട്ടയം: റോഡരികുകളിൽ തള്ളിനിൽക്കുന്ന ജല അതോറിറ്റിയുടെ പൈപ്പുകൾ വാഹന-കാൽനടക്കാർക്ക് ഭീഷണിയാകുന്നു. പാറയ്ക്കൽ കടവ്, കൊല്ലാട്, കടുവാക്കുളം റോഡിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ റോഡരികിൽ കൂടിക്കിടക്കുന്നത്. അപകടവളവുകൾ നിറഞ്ഞ റോഡിലുൾപ്പെടെയാണ് വലിയ പൈപ്പുകൾ കൂടിക്കിടക്കുന്നത്.
കാടും പടർപ്പും റോഡിലേക്ക് വളർന്ന് നിൽക്കുന്നതും ഭീഷണിയുയർത്തുന്നു. റോഡിൽ നടപ്പാത ഇല്ലാത്തതിനാൽ യാത്രക്കാർ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഇവ അപകടങ്ങൾക്ക് ഇടയാക്കുന്നു.
പൈപ്പുകൾ റോഡിലേക്ക് ഇറങ്ങി കിടക്കുന്നതിനാൽ, മറ്റ് വാഹനങ്ങൾക്ക് അരിക് കൊടുക്കാൻ സാധിക്കുന്നില്ല. രാത്രിയിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ പൈപ്പുകളിലേക്ക് ഇടിച്ചുകയറി അപകടത്തിൽപെടുന്നതും വഴി പരിചിതമല്ലാത്തവരും അപകടത്തിൽപെടുന്നതും പതിവാണ്. ജില്ലയുടെ വിവിധഭാഗങ്ങളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ കൂടിക്കിടന്നും പലതും കാടുമൂടിയ നിലയിലുമാണ്. പൈപ്പുകൾ റോഡരികിൽ ഇറക്കിയിട്ട് മാസങ്ങൾ പിന്നിടുമ്പോഴും തുടർനടപടികളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

