Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightലോബികൾ കു​ഴിക്കുന്നു;...

ലോബികൾ കു​ഴിക്കുന്നു; ഭൂഗർഭ ജലവകുപ്പ് കിതക്കുന്നു

text_fields
bookmark_border
Pipe well
cancel
camera_alt

ക​ുഴൽക്കിണർ നിർമ്മാണം

കോ​ട്ട​യം: ​വേ​ന​ൽ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​ നി​യ​ന്ത്ര​ണ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​റ്റി​ൽ​പ​റ​ത്തി ജി​ല്ല​യി​ൽ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണം ത​കൃ​തി. അ​ന്ത​ർ സം​സ്ഥാ​ന ക​മ്പ​നി​ക​ളാ​ണ്​​ ജി​ല്ല​യു​ടെ മ​ല​യോ​ര​ങ്ങ​ളി​ല​ട​ക്കം വ്യാ​പ​ക​മാ​യി കു​ഴി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന​യൊ​ന്നു​മി​ല്ലാ​തെ അ​ശാ​സ്ത്രീ​യ​മാ​യാ​ണ്​ നി​ർ​മാ​ണം. ഇ​ത്​ ഭൂ​ഗ​ർ​ഭ ജ​ല​നി​ര​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന്​ പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭൂ​ഗ​ർ​ഭ ജ​ല വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ക്കാ​ര്യം ശ​രി​വെ​ക്കു​ന്നു. പു​തു​താ​യി കു​ഴ​ൽ​ക്കി​ണ​റു​ക​ൾ കു​ഴി​ച്ച സ്ഥ​ല​ങ്ങ​ളു​ടെ സ​മീ​പ​ത്തെ കി​ണ​റു​ക​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ൽ വെ​ള്ളം കു​റ​ഞ്ഞ​താ​യും പ​രാ​തി​യു​ണ്ട്. ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പി‍െൻറ പ്ര​വ​ർ​ത്ത​ന​ത്തി​​ലെ പോ​രാ​യ്മ​ക​ളാ​ണ്​ അ​ന്ത​ർ സം​സ്ഥാ​ന മാ​ഫി​യ ജി​ല്ല​യി​ൽ പി​ടി​മു​റു​ക്കാ​ൻ കാ​ര​ണ​​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. സ്വ​കാ​ര്യ​ലോ​ബി​ക​ളെ നേ​രി​ടാ​ൻ ക​ഴി​യു​ന്ന യ​ന്ത്ര​സാ​മ​ഗ്രി ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പി​നി​ല്ല.

ഇ​വ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​മി​ല്ല. ജി​യോ​ള​ജി​സ്റ്റു​ക​ൾ സ്ഥാ​നം ക​ണ്ട​തി​നു​ശേ​ഷ​മാ​ണ് ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പ് കി​ണ​ർ കു​ത്തു​ന്ന​ത്.

എ​ന്നാ​ൽ, അ​ന്ത​ർ സം​സ്ഥാ​ന ലോ​ബി സ്ഥാ​നം കാ​ണാ​തെ​യാ​ണ്​ കി​ണ​ർ കു​ത്തു​ന്ന​ത്. ഇ​ത്​ പാ​രി​സ്ഥി​തി​ക​പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഭൂ​ഗ​ർ​ഭ പാ​റ​ക​ളി​ൽ​നി​ന്നു​മാ​ത്ര​മേ വെ​ള്ളം എ​ടു​ക്കാ​വൂ​വെ​ന്നാ​ണ് നി​യ​മം. ഭൂ​ഗ​ർ​ഭ ജ​ല​വ​കു​പ്പി‍െൻറ നി​യ​മ​പ്ര​കാ​രം 310 അ​ടി​യി​ൽ കൂ​ടു​ത​ൽ താ​ഴ്ത്താ​ൻ പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ, 800 മു​ത​ൽ 1000വ​രെ അ​ടി​യാ​ണു താ​ഴ്ത്തു​ന്ന​ത്. സ്വ​കാ​ര്യ കു​ഴ​ൽ​ക്കി​ണ​ർ ക​മ്പ​നി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മം. പേ​രി​നു മാ​ത്ര​മാ​യി ചി​ല ക​മ്പ​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ളൂ. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത അ​മ്പ​തോ​ളം ക​മ്പ​നി​ക​ളാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി കു​ഴ​ൽ താ​ഴ്ത്തു​ന്ന​ത്.

അ​നി​യ​ന്ത്രി​ത​മാ​യ​തും അ​ശാ​സ്ത്രീ​യ​മാ​യ​തു​മാ​യ കു​ഴ​ൽ​ക്കി​ണ​ർ കു​ഴി​ക്ക​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​രോ​ധി​ച്ച​തോ​ടെ​യാ​ണ്​ ലോ​ബി കേ​ര​ളം ല​ക്ഷ്യ​മാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കാ​ല​ത്ത് വ​കു​പ്പി‍െൻറ പു​ന​രു​ദ്ധാ​ര​ണ​ത്തി​നും പു​തി​യ മെ​ഷി​ന​റി​ക​ൾ വാ​ങ്ങു​ന്ന​തി​നു​മാ​യി ഒ​മ്പ​തു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, വേ​ന​ൽ​ക്കാ​ല​ത്തും ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ദി​വ​സ​വും അ​ഞ്ച് കു​ഴ​ൽ എ​ന്ന ക​ണ​ക്കി​ൽ കു​ഴി​ക്കു​ന്നു​ണ്ടെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു.

ഭൂ​ഗ​ർ​ഭ​ജ​ല വ​കു​പ്പി​ൽ​നി​ന്ന്​ കു​ഴ​ൽ​ക്കി​ണ​ർ കു​ത്താ​ൻ ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി ല​ഭി​ക്കും. 30 സെ​ന്‍റ് മു​ത​ൽ അ​ഞ്ച് ഏ​ക്ക​ർ​വ​രെ​യു​ള്ള ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ഓ​ഫി​സി​ൽ​നി​ന്ന്​ ചെ​റു​കി​ട നാ​മ​മാ​ത്ര ക​ർ​ഷ​ക​ർ എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ 50 ശ​ത​മാ​നം സ​ബ്സി​ഡി ല​ഭി​ക്കും. കി​ണ​ർ കു​ത്തി വെ​ള്ളം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ റീ​ഫ​ണ്ടും ല​ഭി​ക്കു​മെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pipe well
News Summary - Pipe well construction
Next Story