Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമലിനീകരണ ശുദ്ധജല...

മലിനീകരണ ശുദ്ധജല പ്ലാന്‍റ്​; ഡി.പി.ആറിന്​ സാ​ങ്കേതിക അനുമതി

text_fields
bookmark_border
മലിനീകരണ ശുദ്ധജല പ്ലാന്‍റ്​; ഡി.പി.ആറിന്​ സാ​ങ്കേതിക അനുമതി
cancel

കോ​ട്ട​യം: ന​ഗ​ര​സ​ഭ​യു​ടെ കോ​ടി​മ​ത അ​റ​വു​ശാ​ല​യി​ൽ നി​ർ​മി​ക്കു​ന്ന മ​ലി​ന​ജ​ല​ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ വി​ശ​ദ പ​ദ്ധ​തി​രേ​ഖ​ക്ക് (ഡി.പി.ആർ)​ ശു​ചി​ത്വ​മി​ഷ​ന്‍റെ സാ​​ങ്കേ​തി​ക അ​നു​മ​തി​യാ​യി. ക​ഴി​ഞ്ഞ ജൂ​ൺ 15നാ​ണ്​ ഡി.​പി.​ആ​ർ ശു​ചി​ത്വ​മി​ഷ​ന്​ സ​മ​ർ​പ്പി​ച്ച​ത്.

ഇ​നി പ​ദ്ധ​തി​ച്ചെ​ല​വി​ന്​ ഭ​ര​ണാ​നു​മ​തി ല​ഭി​ക്ക​ണം. അ​പാ​ക​ത​ക​ൾ തി​രു​ത്തി മൂ​ന്നാം​ത​വ​ണ ന​ൽ​കി​യ ഡി.​പി.​ആ​റാ​ണ്​ അം​ഗീ​ക​രി​ച്ച​ത്. മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ന്‍റെ നി​ര്‍മാ​ണ​ത്തി​ന് അ​നു​മ​തി വൈ​കു​ന്ന​താ​ണ്​ അ​റ​വു​ശാ​ല തു​റ​ക്കാ​നാ​വാ​ത്ത​തി​നു​ കാ​ര​ണ​മെ​ന്നും പ്ലാ​ന്‍റ്​ നി​ർ​മാ​ണം ആ​രം​ഭി​ച്ചാ​ൽ ഏ​ഴു​മാ​സം ​കൊ​ണ്ട്​ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നും മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഹൈ​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​​ടെ അ​റ​വു​ശാ​ല തു​റ​ക്കാ​ത്ത​തി​നെ​തി​രെ ഓ​ൾ ഇ​ന്ത്യ മീ​റ്റ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നാ​ണ്​ കോ​ട​തി​​യെ സ​മീ​പി​ച്ച​ത്.

30 കെ.​​എ​​ൽ.​​ഡി ശേ​​ഷി​​യു​​ള്ള മ​​ലി​​ന​ജ​​ല ശു​​ദ്ധീ​​ക​​ര​​ണ പ്ലാ​​ന്‍റാ​​ണ് നി​​ർ​​മി​​ക്കു​​ക.​ ദി​നം​പ്ര​തി 50 വ​ലി​യ മൃ​ഗ​ങ്ങ​ൾ, 15 ഇ​ട​ത്ത​രം മൃ​ഗ​ങ്ങ​ൾ, അ​ഞ്ച്​ ചെ​റി​യ മൃ​ഗ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ക​ണ​ക്കാ​ക്കി​യാ​ണ്​​ പ്ലാ​ന്‍റി​ന്‍റെ ശേ​ഷി. അ​തി​ൽ കൂ​ടു​ത​ൽ മൃ​ഗ​ങ്ങ​ളെ ക​ശാ​പ്പ്​ ​ചെ​യ്യാ​ൻ പാ​ടി​ല്ല. 2.22 കോ​​ടി​ രൂ​പ​യി​​ലേ​​റെ​​യാ​​ണ്​ ചെ​​ല​​വ്​ പ്ര​​തീ​​ക്ഷി​​ക്കു​ന്ന​ത്.​

സ​​ർ​​ക്കാ​​ർ അം​​ഗീ​​കൃ​​ത ഏ​​ജ​​ൻ​​സി​​യാ​​യ പാ​​ല​​ക്കാ​​ട്​ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ്​ റൂ​​റ​​ൽ ടെ​​ക്​​​നോ​​ള​​ജി സെ​​ന്‍റ​​ർ (ഐ.​​ആ​​ർ.​​ടി.​​സി) ആ​ണ്​ പ്ലാ​ന്‍റ്​ സ്ഥാ​പി​ക്കു​ക. ബ​ഹു​വ​ർ​ഷ പ​ദ്ധ​തി​യാ​യാ​ണ്​ ഫ​ണ്ട്​ അ​നു​വ​ദി​ക്കു​ക. പ്ലാ​ന്‍റ്​ നി​ർ​മി​ക്കാ​ൻ ആ​​ദ്യം താ​​ൽ​​പ​​ര്യ​​മ​​റി​​യി​​ച്ചു​​വ​​ന്ന​​ത്​​ ശു​​ചി​​ത്വ​​മി​​ഷ​​ന്‍റെ അം​​ഗീ​​കൃ​​ത ഏ​​ജ​​ൻ​​സി​​യാ​​യ സെ​​ന്‍റ​​ർ ഫോ​​ർ മാ​​നേ​​ജ്​​​മെ​​ന്‍റ്​​ ഡെ​​വ​​ല​​പ്​​​മെ​​ന്‍റ്​ ​ആ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, സിം​​ഗി​​ൾ ടെ​​ൻ​​ഡ​​ർ ആ​​യ​​തി​​നാ​​ൽ ഒ​​ഴി​​വാ​​ക്കി.

പു​​തി​​യ ഡി.​​പി.​​ആ​​ർ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും കാ​​ലാ​​വ​​ധി നീ​​ട്ടി​​ന​​ൽ​​കു​​ക​​യും ചെ​​യ്തു. പി​​ന്നീ​​ട്​ സ്ഥാ​​പ​​നം ഇ.​​ടി.​​പി സ്ഥാ​​പി​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​​മി​ല്ല എ​​ന്ന്​ അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്നാ​​ണ്​ ഐ.​​ആ​​ർ.​​ടി.​​സി​യെ നി​യോ​ഗി​ച്ച​ത്. ഇ​​വ​​ർ ന​​ൽ​​കി​​യ ആ​​ദ്യ ഡി.​​പി.​​ആ​​റി​​ലും അ​​പാ​​ക​​ത​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. അ​ത്​ പ​രി​ഹ​രി​ച്ചാ​ണ്​​ പു​തി​യ ഡി.​പി.​ആ​ർ ന​ൽ​കി​യ​ത്. 20 വ​ര്‍ഷം മു​മ്പ് ന​ഗ​ര​സ​ഭ ആ​ലോ​ചി​ച്ചു തു​ട​ങ്ങു​ക​യും വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് നി​ര്‍മാ​ണം ആ​രം​ഭി​ക്കു​ക​യും നാ​ലു വ​ര്‍ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്ത അ​റ​വു​ശാ​ല​യാ​ണ് എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ന്ന​ത്. 2019ലാ​ണ് ഇ​തി​നെ​തി​രെ മീ​റ്റ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waste water treatment plant
News Summary - Permission for Waste water treatment plant
Next Story