ഓട്ടോ െഡ്രെവർക്കുനേരെ കുരുമുളക് സ്േപ്ര ആക്രമണം; രണ്ടുപേർ പണവുമായി കടന്നു
text_fieldsപാമ്പാടി: പട്ടാപ്പകൽ ഓട്ടോ െഡ്രെവറുടെ മുഖത്ത് കുരുമുളക് സ്േപ്ര അടിച്ച് പണം കവർന്നു. കൂരോപ്പട ചെന്നാമറ്റം ഓട്ടോസ്റ്റാൻഡിലെ ഓട്ടോറിക്ഷ െഡ്രെവർ രഞ്ജിത്തിനാണ് മർദനം ഏറ്റത്.
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ടുപേർ രഞ്ജിത്തിെൻറ ഓട്ടോയിൽ കയറി എട്ടാം മൈൽ ഭാഗത്തേക്ക് പോകണം എന്ന് ആവശ്യപ്പെട്ടു.
അവിടെനിന്ന് വെണ്ണിമല റൂട്ടിൽ വിജനമായ ഭാഗത്ത് എത്തിയപ്പോൾ ഇവർ വാഹനം നിർത്താൻ പറയുകയും ഒരാൾ ഷർട്ടിെൻറ പോക്കറ്റിൽ കൈയിടുകയുമായിരുന്നു. രഞ്ജിത് എതിർത്തതോടെ കുരുമുളക് സ്േപ്ര അടിക്കുകയും മർദിക്കുകയും ചെയ്തു.
തുടർന്ന് പോക്കറ്റിൽ ഉണ്ടായിരുന്ന 600 രൂപയുമായി കടന്നുകളഞ്ഞു. വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സുഹൃത്തുക്കളായ സന്തോഷും ജോയിയും ചേർന്ന് രഞ്ജിത്തിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. വലതു കണ്ണിന് മുകളിൽ ആഴത്തിൽ മുറിവുണ്ട്. പാമ്പാടി പൊലീസ് അന്വേഷണം ഊർജിതമാക്കി.

