വൃക്കരോഗിയായ യുവാവിനെ രക്ഷിക്കാൻ നാട് ഒന്നിക്കുന്നു
text_fieldsഅനന്തു
തലയാഴം: വൃക്കകൾ തകരാറിലായ മകൻ, പ്രമേഹ രോഗിയായ മാതാവ്, നിസ്സഹായനായ പിതാവ്; ഒരുകുടുംബത്തിന്റെ ദുരവസ്ഥയാണിത്. ഗുരുതരാവസ്ഥയിലായ 24കാരന്റെ ജീവൻ രക്ഷിക്കാൻ ചികിൽസക്കായി ധനസമാഹരണത്തിന് നാടൊരുമിക്കുന്നു. തലയാഴം പുന്നപ്പൊഴിയിൽ പെരുമശേരിയിൽ ഷാജിയുടെ മകൻ അനന്തുവിന്റെ ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റ ശസ്ത്രക്രിയക്കായാണ് തലയാഴം, വെച്ചൂർ പഞ്ചായത്ത് ഭരണസമിതികളും സുമനസ്സുകളും ചേർന്ന് ധനസമാഹരണം നടത്തുന്നത്.
ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് അനന്തുവിന്റെ ജീവൻ നിലനിർത്തുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന യുവാവിന്റെ ശസ്ത്രക്രിയക്കും അനുബന്ധ ചികിൽസക്കുമായി 25 ലക്ഷം രൂപയാണ് വേണ്ടത്. മകനും ഭാര്യയും രോഗികളായതോടെ ചെത്തുതൊഴിലാളിയായ ഷാജിക്ക് പണിക്കു പോകാനാവുന്നില്ല. നിർധന കുടുംബത്തിന്റെ ദയനീയസ്ഥിതി മനസിലാക്കിയാണ് തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ഭൈമി വിജയൻ , വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈല കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സഹായഹസ്തവുമായെത്തിയത്. ചികിൽസാ ധനസമാഹരണവുമായി ബന്ധപ്പെട്ട് നടന്ന വാർത്തസമ്മേളനത്തിൽ ഭൈമിവിജയൻ, കെ.ആർ.ഷൈല കുമാർ, പഞ്ചായത്ത് അംഗങ്ങളായ സിനി സലി, രമേഷ് പി.ദാസ്, കെ.ബിനിമോൻ, കെ. ഉദയൻ, ജെൽസിസോണി തുടങ്ങിയവർ സംബന്ധിച്ചു. മുൻ ജില്ല പഞ്ചായത്ത് അംഗം പി.സുഗതൻ ചെയർമാനും തലയാഴം പഞ്ചായത്ത് അംഗം സിനിസലി കൺവീനറായും മനോജ് ലൂക്ക് ട്രഷററുമായി ചികിൽസാ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. എസ്.ബി.ഐ യുടെ ഉല്ലല ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. Ac No 42673137823. IFSC: SBIN0008682.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

