Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയത്തെ പെൻഷൻ...

കോട്ടയത്തെ പെൻഷൻ തട്ടിപ്പ്​; 29 ജീവനക്കാരിൽനിന്ന്​ 2.4 കോടി രൂപ ഈടാക്കാൻ ശിപാർശ

text_fields
bookmark_border
Welfare pension fraud
cancel

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ പെ​ൻ​ഷ​ൻ ഫ​ണ്ട്​ ത​ട്ടി​പ്പി​ൽ ന​ഷ്ട​മാ​യ തു​ക ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ ഈ​ടാ​ക്കാ​ൻ ശി​പാ​ർ​ശ. ന​ഷ്ട​മാ​യ 2.4 കോ​ടി 29 ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ ഈ​ടാ​ക്കാ​ൻ ത​ദ്ദേ​ശ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ ഫി​നാ​ൻ​സ് മാ​നേ​ജ്മെ​ന്‍റ്​ ആ​ൻ​ഡ്​​ ഇ​ൻ​സ്പെ​ക്​​ഷ​ൻ വി​ഭാ​ഗ​മാ​ണ്​ ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പ്​ ന​ട​ന്ന 47 മാ​സ കാ​ല​യ​ള​വി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ ജോ​ലി ചെ​യ്ത ഒ​മ്പ​ത്​ സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ തു​ക ഈ​ടാ​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ പു​റ​​മെ പി.​എ ടു ​സെ​ക്ര​ട്ട​റി, അ​ക്കൗ​ണ്ട​ൻ​റ്, സൂ​പ്ര​ണ്ട് എ​ന്നി​വ​രും​ തു​ക അ​ട​ക്ക​ണം. ഓ​രോ കാ​ല​യ​ള​വി​ലെ​യും ന​ഷ്ടം ക​ണ​ക്കാ​ക്കി 18 ശ​ത​മാ​നം പി​ഴ​പ്പ​ലി​ശ സ​ഹി​തം തു​ക ഈ​ടാ​ക്കാ​നാ​ണ്​ ഇ​ൻ​സ്പെ​ക്​​ഷ​ൻ വി​ഭാ​ഗം സ​ർ​ക്കാ​റി​ന്​ കൈ​മാ​റി​യ റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ൽ ക്ല​ർ​ക്കാ​യി​രു​ന്ന അ​ഖി​ൽ സി. ​വ​ർ​ഗീ​സ് പെ​ൻ​ഷ​ൻ ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ത്തി 2.4 കോ​ടി​യാ​ണ്​ ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​പ്പി​നു​ശേ​ഷം മു​ങ്ങി​യ അ​ഖി​ൽ സി. ​വ​ർ​ഗീ​സി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നി​ല​വി​ൽ വി​ജി​ല​ൻ​സി​നാ​ണ്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

മാ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ ന​ഗ​ര​സ​ഭ​യി​ലെ ഓ​ഡി​റ്റ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ​യു​ണ്ട്. സം​ഭ​വ​ത്തി​ൽ ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ നേ​ര​ത്തേ ത​ദ്ദേ​ശ​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ സെ​ക്ര​ട്ട​റി​ക്കും വീ​ഴ്ച​യു​ണ്ടാ​യെ​ന്ന്​ ത​ദ്ദേ​ശ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Pension fraud
News Summary - Pension fraud in Kottayam; Recommendation to collect 2.4 crore rupees from 29 employees
Next Story