പയ്യപ്പാടി ആക്രമണം: ഒരാൾ അറസ്റ്റിൽ
text_fieldsrepresentative image
കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിൽ കാർ അടിച്ചുതകർക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കോടിമത പള്ളിപ്പുറത്തുകാവ് സ്വദേശി അനന്തു (25) അറസ്റ്റിൽ. സംഭവത്തിന് പിന്നിൽ പശുവിനെ വിറ്റതിനെച്ചൊല്ലിയുള്ള തർക്കമാണെന്ന് പൊലീസ് പറഞ്ഞു.
സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി പയ്യപ്പാടി പുത്തൻപറമ്പിൽ സുഭാഷ് പി. വർഗീസ് (50), പയ്യപ്പാടി അടുമ്പുംകാട് എ.എൻ. റെജി (53), പയ്യപ്പാടി മഴുവനാക്കുഴിയിൽ സുമേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. റെജിയും സുമേഷും സഞ്ചരിച്ച കാറിനു നേരെയാണ് ബൈക്കിലെത്തിയ അഞ്ചംഗസംഘം ആക്രമണം നടത്തിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: നേരേത്ത റെജിയുടെ പശുവിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ ഈ പശു ചത്തതോടെ തർക്കമുണ്ടായി. പാമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി വിഷയം രമ്യമായി പരിഹരിച്ചു. പിന്നീട് ഇതുസംബന്ധിച്ച തർക്കമാണ് രാത്രിയിൽ വാഹനം തടഞ്ഞു നിർത്തി അക്രമത്തിൽ കലാശിച്ചത്.
സംഘത്തിലുൾപ്പെട്ടവരുടെ പേരിൽ പാമ്പാടി, പള്ളിക്കത്തോട് സ്റ്റേഷനുകളിൽ നിരവധി കേസുണ്ടെന്നാണ് സൂചന. നമ്പർ മറച്ച രണ്ടു ബൈക്കിലാണ് സംഘം എത്തിയത്. ബഹളം കേട്ട് നാട്ടുകാർ കൂടിയതോടെ അക്രമിസംഘം ബൈക്കുമായി കടന്നുകളന്നു. അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. ഇവരിൽ ഒരാെളയാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

