പത്തനാട്-നൂലുവേലി-ചൂരക്കുന്ന് റോഡ് തകർച്ചയിൽ
text_fieldsടാറിങ് തകർന്ന പത്തനാട്-നൂലുവേലി-ചൂരക്കുന്ന് റോഡ്
കങ്ങഴ: പത്തനാട്-നൂലുവേലി-ചൂരക്കുന്ന് റോഡ് തകർന്നു. പഞ്ചായത്തിലെ 12, 13 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് കുണ്ടും കുഴിയും നിറഞ്ഞനിലയിലാണ്. പല ഭാഗത്തും ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കുഴിയടക്കാനോ റോഡ് പുനർനിർമിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ല. മഴ പെയ്താൽ റോഡിൽ ചളിവെള്ളക്കെട്ടാണ്. ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കും. ചെറുവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്തവിധം കുഴികളാണ്. ഓരോ ദിവസവും കുഴികളുടെ എണ്ണവും വലുപ്പവും വർധിക്കുന്നതായി നാട്ടുകാർ പറയുന്നു.
കുഴികൾ തെന്നി ഇരുചക്ര വാഹനങ്ങളടക്കം മറിയുന്നതും പതിവാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ പഞ്ചായത്ത് റോഡ് ശോച്യാവസ്ഥയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. പഞ്ചായത്തിലെ 26 ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 1.91 കോടി അനുവദിച്ചെന്ന് അധികൃതർ അറിയിച്ചതല്ലാതെ ഒരു റോഡിലും പണി നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

