Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബോട്ട് യാത്രക്കിടെ...

ബോട്ട് യാത്രക്കിടെ ദേ​ഹാ​സ്വാ​സ്ഥ്യം; യാ​ത്രി​ക​യെ ര​ക്ഷി​ച്ച് ജീ​വ​ന​ക്കാ​ർ

text_fields
bookmark_border
ബോട്ട് യാത്രക്കിടെ ദേ​ഹാ​സ്വാ​സ്ഥ്യം; യാ​ത്രി​ക​യെ ര​ക്ഷി​ച്ച് ജീ​വ​ന​ക്കാ​ർ
cancel
camera_alt

ബോ​ട്ട് യാ​ത്ര​ക്കി​ടെ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​യു​ണ്ടാ​യ യാ​ത്ര​ക്കാ​രി​ക്ക് ചി​കി​ത്സ ന​ൽ​കി ര​ക്ഷ​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​ർ

കു​മ​ര​കം: ബോ​ട്ടി​ൽ യാ​ത്ര ചെ​യ്യ​വെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്ത സ്ത്രീ​ക്ക് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി ര​ക്ഷി​ച്ച് ബോ​ട്ട് ജീ​വ​ന​ക്കാ​ർ. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ൻറെ കോ​ട്ട​യം സ്റ്റേ​ഷ​നി​ലെ എ-58 ​ന​മ്പ​ർ ബോ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സ്ത്രീ​യെ എ​ടു​ത്ത് സീ​റ്റി​ൽ കി​ട​ത്തു​ക​യും പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കു​ക​യും ചെ​യ്ത​ത്.

കോ​ട്ട​യം, ആ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​ത്തി​നാ​യി ബോ​ട്ടി​ൻറെ റൂ​ട്ട് മാ​റ്റി കൈ​ന​ക​രി​യി​ലെ എ​സ്.​എ​ൻ.​ഡി.​പി ജെ​ട്ടി​യി​ൽ അ​ടു​പ്പി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം സ​മീ​പ​ത്തെ ക്ലി​നി​ക്കി​ലെ ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും ബോ​ട്ടി​ലെ​ത്തി അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി സ്ത്രീ​യെ ര​ക്ഷി​ച്ചു.

മാ​തൃ​ക​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ജീ​വ​ന​ക്കാ​രാ​യ ബോ​ട്ട് സ്രാ​ങ്ക് കെ.​എ​സ്. അ​നൂ​പ്, ബോ​ട്ട്മാ​സ്റ്റ​ർ പ്ര​നീ​ഷ് ദാ​സ്, ബോ​ട്ട് ഡ്രൈ​വ​ർ ക​റു​പ്പ​ൻ, ബോ​ട്ട് ലാ​സ്ക​ർ​മാ​രാ​യ ബി​ജു, അ​ഭി​ന​വ് എ​ന്നി​വ​രെ ആ​ല​പ്പു​ഴ ട്രാ​ഫി​ക് സൂ​പ്ര​ണ്ട് എം. ​സു​ജി​ത്, കോ​ട്ട​യം സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ വി.​എ. സ​ലിം, ആ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:illnessPassengerBoat tripKottayam
News Summary - ബോട്ട് യാത്രക്കിടെ ദേ​ഹാ​സ്വാ​സ്ഥ്യം; യാ​ത്രി​ക​യെ ര​ക്ഷി​ച്ച് ജീ​വ​ന​ക്കാ​ർ
Next Story