Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി

text_fields
bookmark_border
പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി
cancel
camera_alt

കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ യോ​ഗം ഡി.​സി.​സി സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മുണ്ടക്കയം ഈസ്റ്റ്: പട്ടികജാതിക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റിനെ ഒാഫിസിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. വിജയനെ പ്രസിഡന്‍റിന്‍റെ മുറിയിൽ കയറി മൂന്നംഗ ബി.ജെ.പി സംഘം അക്രമിക്കാൻ ശ്രമിച്ചതായി പെരുവന്താനം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പെരുവന്താനം പഞ്ചായത്ത് പ്രസിഡന്‍റിനെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യം

ബി.ജെ.പി പ്രാദേശിക പ്രവർത്തകരുടെ സംഘം പഞ്ചായത്ത് ഒാഫിസിലെത്തുകയും ദുരിതാശ്വാസ ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരിക്കുള്ള പണം ഉടൻ തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പഞ്ചായത്ത് സെക്രട്ടറിയോട് ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് അറിയിച്ചതോടെ മൂന്നുപേർ അസഭ്യം പറയുകയും ആക്രമിക്കാനും ഒരുങ്ങുകയായിരുന്നു.

പ്രസിഡന്‍റിനെ കൈയേറ്റത്തിന് ശ്രമിക്കുന്ന വിഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു ബി.ജെ.പി പ്രവർത്തകർക്കെതിരെ പെരുവന്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു

മു​ണ്ട​ക്ക​യം: പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​നെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പെ​രു​വ​ന്താ​നം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​നോ​ജ് ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഡി.​സി.​സി സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ മ​ഠ​ത്തി​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് കൂ​റും​പു​റം, ഇ​ടു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​വും മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​യ മി​നി സാ​ബു, പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​ജ​യ​ൻ, ഡി.​സി.​സി അം​ഗം വി.​സി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatBJP Workerscomplaintofficepanchayat president
News Summary - പഞ്ചായത്ത് പ്രസിഡന്റിനെ ഓഫിസിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് പരാതി
Next Story