പള്ളിയാട് റോഡ് തകർന്നു; യാത്ര ദുരിതപൂർണം
text_fieldsവൈക്കം: തലയാഴം പഞ്ചായത്തിലെ പള്ളിയാട് റോഡ് തകർന്നതോടെ യാത്ര ദുരിതപൂർണമായി. പള്ളിയാട് സ്കൂളിന് സമീപത്തു നിന്ന് വനം സൗത്ത് പാടശേഖരത്തിലേക്കുള്ള ഫാംറോഡുമായി ബന്ധപ്പെട്ടുള്ള റോഡ് 500 മീറ്ററോളം ദൂരം കാൽനടപോലും സാധ്യമാകാത്ത രീതിയിൽ ചളിക്കുളമായിരി. റോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. വിദ്യാർഥികളടക്കം നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്.
ഏതാനും ദിവസങ്ങൾ മുമ്പ് റോഡിൽ തെന്നിവീണ് പ്രദേശവാസിയായ ശശികലക്ക് തലക്ക് പരിക്കേറ്റിരുന്നു. അസുഖബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിന് വാഹനം വിളിച്ചാൽ എത്താറില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
282 ഏക്കർ വിസ്തൃതിയുള്ള വനം സൗത്ത് പാടശേഖരത്തിലേക്ക് കർഷകരും കർഷകത്തൊഴിലാളികളും വിത്തും വളവും മറ്റും എത്തിക്കുന്നതിന് ഈ വഴിയെയാണ് ആശ്രയിക്കുന്നത്. മഴപെയ്താൽ വെള്ളംനിറഞ്ഞ് ചെളിക്കുളമായ റോഡിലൂടെയുള്ള യാത്ര ഏറെ അപകടകരമാണ്.
ഉൾപ്രദേശത്തെ ജനങ്ങളുടെ ഗതാഗതസൗകര്യം വർധിപ്പിക്കുന്നതിനും റോഡ് ഉയർത്തി നിർമിക്കേണ്ടത് അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

