സ്ത്രീകളെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ
text_fieldsആൽബിൻ ജോയിസ്
പാലാ: ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിച്ചശേഷം കടന്നുകളഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്തു. ചാമംപതാൽ ഇടപ്പാടി കരോട്ട് വീട്ടിൽ ആൽബിൻ ജോയിസിനെ (20) യാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. നടന്നുപോകുന്ന സ്ത്രീകളെ ബൈക്കിൽ പിന്തുടർന്നെത്തി ഇവരെ കടന്നുപിടിച്ച് ഞൊടിയിടയിൽ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്കെതിരെ സമാനമായി മറ്റ് സ്ത്രീകളും പരാതി നൽകിയിരുന്നു. പാലാ എസ്.എച്ച്.ഒ ജോബിൻ ആന്റണി, എ.എസ്.ഐ അഭിലാഷ്, സി.പി.ഒമാരായ അരുൺകുമാർ, സജിത്ത്, അനൂപ് സി.ജി., അരുൺ സി.എം., ശ്യാം എസ്.ലാൽ എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

